മണ്ണാര്‍ക്കാട്: ഇന്ധനവില വര്‍ധന, തൊഴിലില്ലായ്മ, കേന്ദ്രസര്‍ക്കാ രിന്റെ വാക്‌സിന്‍ നയം എന്നിവയില്‍ പ്രതിഷേധിച്ച് ഡിവൈ എഫ്‌ഐ പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ ഒപ്പു ശേഖരണവും പ്രതിഷേധ യോഗവും നടത്തി.സെപ്തംബര്‍ ആറു മുതല്‍ പത്ത് വരെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ നടത്തുന്ന റിലേ സത്യാഗ്രഹ സമരത്തിന് മുന്നോടിയായാണ് ഒപ്പുശേഖരണം സംഘടിപ്പിച്ചത്.

മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ കീഴില്‍ പതിനെട്ടോളം പെട്രോള്‍ പമ്പുകള്‍ക്ക് മുന്നിലാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഒപ്പുശേ ഖരണം നടത്തിയത്.കരിമ്പയില്‍ ജില്ലാ വൈസ് പ്രസിഡന്റ് കെ സി റിയാസുദ്ദീന്‍,തച്ചമ്പാറയില്‍ ജില്ലാ കമ്മിറ്റി അംഗം ഷാജ് മോഹന്‍ ,മണ്ണാര്‍ക്കാട് ബ്ലോക്ക് സെക്രട്ടറി ശ്രീരാജ് വെള്ളപ്പാടം,കോട്ടോപ്പാട ത്ത് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സുഭാഷ് ചന്ദ്രന്‍,അലനല്ലൂരില്‍ ബ്ലോക്ക് കമ്മിറ്റി ട്രഷറര്‍ റംഷീക്ക് മാമ്പറ്റ എന്നിവര്‍ ഉദ്ഘാടനം തെങ്കരയില്‍ മേഖല സെക്രട്ടറി വിവേക് എന്നിവര്‍ ഉദ്ഘാടനം ചെയ്തു.

തെങ്കരയില്‍ നടന്ന സമരത്തില്‍ മേഖല പ്രസിഡന്റ് സവാദ് അധ്യക്ഷനായി.ട്രഷറര്‍ നിഷാദ് സ്വാഗതവും നിസാര്‍ നന്ദിയും പറഞ്ഞു.

കരിമ്പ മുട്ടിക്കൽകണ്ടം പെട്രോൾ പമ്പിന് മുൻവശം നടന്ന സമരം ഡി.വൈ.എഫ്.ഐ ജില്ല വൈസ് പ്രസിഡൻ്റ് കെ.സി റിയാസുദ്ധീൻ ഉത്ഘാടനം ചെയ്തു.

കരിമ്പ മേഖല സെക്രട്ടറി ഷമീർ, കല്ലടിക്കോട് മേഖല സെക്രട്ടറി മണികണ്ഠൻ, സഹദ്,സനോജ്, ദിലീപ്,ഹംസത്ത്, തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ഒപ്പ് ശേഖരണം നടന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!