അഗളി: ജനവാസമേഖലയിലെ കൃഷിയിടങ്ങളിലെത്തി നാശം വിത ക്കുന്ന വാനരസംഘത്തെ കൊണ്ട് പൊറുതിമുട്ടി അട്ടപ്പാടിയിലെ കര്‍ഷകര്‍.കാട്ടാന,പന്നി,കാട്ടുപോത്ത്,കേഴ,വെരുക്,മയില്‍ എന്നി വയുടെ ആക്രമണത്തിന് പുറമേയാണ് കുരങ്ങുശല്ല്യവും ദുരിതമാ കുന്നത്.തെങ്ങ്,കമുക്,ജാതി,ഏലം,കുരുമുളക് തുടങ്ങിയ എല്ലാ കൃ ഷികള്‍ക്ക് കുരങ്ങുകള്‍ വെല്ലുവിളിയായി മാറുകയാണ്.നേരത്തെ വനാതിര്‍ത്തികളില്‍ മാത്രം കണ്ട് വന്നിരുന്ന കുരങ്ങുകള്‍ ഇപ്പോള്‍ ജനവാസ കേന്ദ്രങ്ങളിലേക്കും എത്തി തുടങ്ങി.തെങ്ങുകളില്‍ കയറി തേങ്ങയും മച്ചിങ്ങയടക്കം നശിപ്പിക്കുന്നു.കവുങ്ങില്‍ കയറി അടക്ക നശിപ്പിച്ച ശേഷം ഊര്‍ന്നിറങ്ങുന്നതിനാല്‍ കമുക് മരങ്ങളില്‍ പടര്‍ ത്തിയിട്ടുള്ള കുരുമുളക് ചെടികളും നശിക്കുകയാണ്.
ഒരു തരത്തിലുള്ള പച്ചക്കറികളും വീട്ടുവളപ്പില്‍ പോലും വളര്‍ത്താ നാകുന്നില്ല.ചിറ്റൂര്‍ വിമലാഭവന്‍ കോണ്‍വെന്റിലെ തെങ്ങുകളില്‍ നാളികേരം അവശേഷിക്കാതെ നശിപ്പിച്ചതായി മദര്‍ സുപ്പീരിയര്‍ പറഞ്ഞു.അടുത്ത കാലം വരെ മനുഷ്യരെ കണ്ടാല്‍ ഭയന്ന് ഓടിയ കന്നിരുന്ന കുരങ്ങുകള്‍ ഇപ്പോള്‍ അക്രമകാരികളായി മാറിയതായി കര്‍ഷകര്‍ പറയുന്നു.സ്ത്രീകളും കുട്ടികളും പറമ്പ് കാവലിന് നി ന്നാല്‍ കുരങ്ങുകള്‍ അക്രമസ്വഭാവം കാട്ടുന്നത് കര്‍ഷകരില്‍ ഭീതി പരത്തിയിട്ടുണ്ട്.അമ്പതും അതിലേറെയും സംഘങ്ങളയാണ് കുര ങ്ങുകളെത്തുന്നത്.കാട്ടാനയും കുരങ്ങുകളുമാണ് അധികം കൃഷി നാശം വിതക്കുന്നതെന്ന് കര്‍ഷകര്‍ ചൂണ്ടിക്കട്ടി. വന്യ മൃഗങ്ങളില്‍ നിന്നും കര്‍ഷകരെ രക്ഷിക്കാന്‍ അടിയന്തിര നടപടികളെടുക്കണ മെന്നും,കര്‍ഷകരുടെ നഷ്ടത്തിന് മതിയായ നഷ്ട പരിഹാരം ലഭ്യമാ ക്കണമെന്നും നാട്ടുകാര്‍ അവശ്യപ്പെട്ടു.