മണ്ണാര്‍ക്കാട്: ജില്ലാ മലയോര കര്‍ഷക സംരക്ഷണ വേദിയുടെ പ്രവര്‍ ത്തനോദ്ഘാടനവും കര്‍ഷകരെ ആദരിക്കലും നടത്തി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ. പൗലോസ് ഉദ്ഘാടനം ചെയ്തു. വേദിയു ടെ ജില്ലാ പ്രസിഡന്റ് പി. അഹമ്മദ് അഷറഫ് അധ്യക്ഷത വഹിച്ചു. രാജ്യം മുഴുവന്‍ കര്‍ഷകര്‍ തങ്ങളുടെ ജീവനും സ്വത്തിനും വേണ്ടി തെരുവിലിറങ്ങി സമരം ചെയ്യുകയാണെന്നും ജയ് ജവാന്‍ ജയ് കിസാന്‍ എന്ന മുദ്രാവാക്യം മോദി പിണറായി കൂട്ടുകെട്ടിന് അലര്‍ ജിയായി മാറിയിരിക്കുകയാണെന്നും യോഗം അഭിപ്രായപ്പെട്ടു. മലയോര മേഖലയിലെ കര്‍ഷക പ്രശ്‌നങ്ങള്‍ക്ക് അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകാനും യോഗം തീരുമാനിച്ചു. വി.വി ഷൗക്കത്തലി, ചെറൂട്ടി മുഹമ്മദ്, ഗിരീഷ് ഗുപ്ത, മനച്ചിത്തൊടി ഉമ്മര്‍, കെ.ജി ബാബു, അന്‍ വര്‍ ആമ്പാടത്ത്, ശിഹാബ് കുന്നത്ത്, പി.പി ഏനു, ഹരിദാസ് ആറ്റ ക്കര, ബിജു മലയില്‍ മാധവന്‍.വി തുടങ്ങിയവര്‍ സംബന്ധിച്ചു.