എഇഒ ഓഫീസിനു മുന്നില്‍ നില്‍പ്പു സമരം നടത്തി
മണ്ണാര്‍ക്കാട്:വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സ്‌കൂള്‍ ടീച്ചേ ഴ്‌സ് മൂവ്‌മെന്റ് മണ്ണാര്‍ക്കാട് സബ് ജില്ലാ കമ്മിറ്റി എഇഒ ഓഫീസിന് മുന്നില്‍ നില്‍പ്പു സമരം നടത്തി.വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം പ്ര സിഡന്റ് കെവി അമീര്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി ശൈഖ് മുത്തുട്ടി. കെ.ടി മുഖ്യപ്രഭാഷണം നടത്തി.കെ എസ് ടി എം ജില്ലാ കമ്മറ്റി അംഗം എന്‍.സിദ്ധീഖ് അധ്യക്ഷത വഹിച്ചു.അസെറ്റ് താലൂക്ക് കമ്മിറ്റി ചെയര്‍മാന്‍ പി.മുഹമ്മദ് സബ്ജില്ലാ കമ്മിറ്റി അംഗം സി.സ ക്കീര്‍ ഹുസ്സൈന്‍,കെ.ഹംസ, സി.കെ. അനീസ്, തുടങ്ങിയവര്‍ സം സാരിച്ചു.
ഡിജിറ്റല്‍ ബോധനത്തില്‍ മുഴുവന്‍ അധ്യാപകരുടെയും സാധ്യതക ള്‍ ഉപയോഗപ്പെടുത്തുക, എയ്ഡഡ് നിയമനങ്ങളില്‍ സാമൂഹ്യ നിയന്ത്ര ണം കൊണ്ട് വരിക, മുഴുവന്‍ കുട്ടികള്‍ക്കും ഓണ്‍ലൈന്‍പഠന സൗകര്യവും ഫ്രീ ഡാറ്റയും ഉറപ്പ് വരുത്തുക, മുഴുവന്‍ അധ്യാപക-പ്രധാനാധ്യാപക തസ്തികകളിലും നിയമനം നടത്തുക, കരിക്കുലം പരിഷ്‌കരിക്കുക, മൂല്യനിര്‍ണ്ണയം ഉടച്ചു വാര്‍ക്കുക, പ്രൈമറിക്ക് ഡയറക്ടറേറ്റ് സ്ഥാപിക്കുക, മുഴുവന്‍ സ്‌കൂളുകളിലും അഡ്മിനിസ് ട്രേറ്റീവ് അസിസ്റ്റന്റിനെ (എസ്എഎ) നിയമിക്കുക, വിദ്യാഭ്യാസ സര്‍വ്വകലാശാല സ്ഥാപിക്കുക, സ്‌കൂള്‍ മാനേജ്‌മെന്റ് സിസ്റ്റം (എസ്എംഎസ്) നടപ്പിലാക്കുക, കേരള എഡ്യൂക്കേഷണല്‍ സര്‍വ്വീസ് (കെഇഎസ് ) നടപ്പിലാക്കുക, കായിക സ്‌പെഷ്യലിസ്റ്റ് അധ്യാപകരു ടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, മെഡിക്കല്‍ റീ ഇമ്പേഴ്‌സ്‌മെന്റ് കാര്യക്ഷമമാക്കുക, അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ ഹയര്‍ സെക്ക ണ്ടറി അധ്യാപകര്‍ക്ക് ഉടന്‍ സ്ഥാനക്കയറ്റം നല്‍കുക, ത്രൈമാസ സര്‍ വ്വീസ് അദാലത്തുകള്‍ നടത്തുക, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ച് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുന:സ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
സബ്ജില്ലാ പ്രസിഡന്റ് സി.അഷറഫ് സ്വാഗതവും മീഡിയ കണ്‍വീ നര്‍ എ.ഹസനുല്‍ ബന്ന നന്ദിയും പറഞ്ഞു.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് നിവേദനം സമര്‍പ്പിച്ചു.