കോട്ടോപ്പാടം: അരിയൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ ചന്തയ്ക്ക് തുടക്കമായി.ഓണ കാലത്ത് വിപണിയിലെ വിലനിയന്ത്ര ണം ലക്ഷ്യം വെച്ച് സര്‍ക്കാറും സഹകരണ വകുപ്പും കണ്‍സൂമര്‍ ഫെഡും സംയുക്തമായി അതിജീവിക്കണം വിലക്കയറ്റത്തെയും മഹാമാരിയെയും എന്ന സന്ദേശത്തോടെ നടപ്പിലാക്കുന്ന ഓണ ചന്തയുടെ കോട്ടോപ്പാടം പഞ്ചായത്ത് വിപണന കേന്ദ്രമാണ് അരി യൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസില്‍ ആരം ഭിച്ചത്. ചന്തയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് അഡ്വ. ടി.എ സിദ്ദിഖ് നിര്‍വ്വഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് മനച്ചിതൊടി ഉമ്മര്‍ അധ്യക്ഷനായി. സെക്രെട്ടറി എന്‍.പി കാര്‍ത്ത്യായനി സ്വാഗതം പറ ഞ്ഞു. ബാങ്ക് ഡയറക്ടര്‍മാരായ കെ ബാവ, അസീസ്, സമദ് നാലക ത്ത്, കെ.പി മജീദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പടുവില്‍ മാനു, ബാ ങ്ക് മാനേജര്‍മാരായ എം.കെ മുഹമ്മദാലി, ജസ്ന ഇബ്രാഹിം തുടങ്ങിയ വര്‍ സംന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!