കോട്ടോപ്പാടം: നാടിനെ ഭീതിയിലാക്കി വിഹരിക്കുന്ന പുലിയെ പി ടികൂടാന്‍ ഉപ്പുകുളത്ത് കെണിയൊരുക്കി കാത്തിരിക്കുന്ന തിന ടെ ജനവാസ കേന്ദ്രത്തിലേക്ക് വീണ്ടും പുലിയെത്തിയതോടെ അലന ല്ലൂര്‍ കോട്ടോപ്പാടം പഞ്ചായത്തിലെ മലയോരഗ്രാമങ്ങളിലെ ഭീതി കനത്തു.ഇന്നലെ രാത്രിയില്‍ ഇരട്ടവാരിയിയില്‍ അംബേദ്കര്‍ കോ ളനിക്ക് സമീപത്തെ ആളൊഴിഞ്ഞ വീട്ടിലാണ് പുലിയെ നാട്ടുകാര്‍ കണ്ടത്.പുലി ഇവിടെ നിന്നും സമീപത്തെ കളത്തില്‍ സിദ്ദീഖിന്റെ വീടിന്റെ മതിലിനോട് ചേര്‍ന്ന് നിലയുറപ്പിക്കുകയായിരുന്നു. നാട്ടു കാര്‍ ബഹളം വെച്ചതോടെ പുലി തൊട്ടടുത്ത തെങ്ങിന്‍തോട്ടത്തി ലേക്ക് മറയുകയായിരുന്നു.രാവിലെ വനപാലകരെത്തി സ്ഥിതിഗതി കള്‍ വിലയിരുത്തി.വേണ്ട സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കാനും നിര്‍ദേശം നല്‍കി.
കഴിഞ്ഞ കുറച്ച് മാസങ്ങളായി അലനല്ലൂര്‍,കോട്ടോപ്പാടം പഞ്ചായ ത്തിലെ മലയോരം പുലിഭീതി പേറുന്നുണ്ട്.ഉപ്പുകുളം പിലാച്ചോല ഭാഗത്ത് പലതവണ കടുവയേയും പുലിയേയും കണ്ടതായി നാട്ടു കാര്‍ അറിയിച്ചിരുന്നു.ഇതേ തുടര്‍ന്ന് ഇവിടെ ക്യാമറകള്‍ സ്ഥാപിച്ച് വനംവകുപ്പ് നിരീക്ഷണം നടത്തുകയും നാട്ടുകാരുടെ നിരന്തര ആ വശ്യങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച കൂട് സ്ഥാപിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ ഓഗസ്റ്റ് എട്ടിന് കണ്ടമംഗലം പുറ്റാനിക്കാട് ഭാഗത്ത് വെച്ച് യാത്രക്കാര്‍ പുലിയെ കണ്ടിരുന്നത്രേ.രണ്ട് ദിവസം പിന്നിട്ട് ഇന്നലെ മുണ്ടക്കുന്നിലും പുലിയെത്തിയതായി വഴിയാത്രക്കാര്‍ അറിയിച്ചി രുന്നു.പിന്നീട് രാത്രി 9.30 ഓടെയാണ് ഇരട്ടവാരിയില്‍ പുലിയിറങ്ങി യത്.പുലിയെ കൂട് വെച്ച് പിടികൂടണമെന്നും നാട്ടിലറങ്ങുന്ന വന്യമൃ ഗങ്ങളെ തുരത്താന്‍ വനംവകുപ്പ് വേണ്ട നടപടികള്‍ സ്വീകരിക്കണ മെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
അതേ സമയം വനയോര മേഖലയില്‍ പുലിയടക്കമുള്ള വന്യജീവി കളുടെ സാന്നിദ്ധ്യമുണ്ടാകാന്‍ കാരണമാകുന്നത് അതിര്‍ത്തി പ്രദേ ശങ്ങളില്‍ പൊന്തക്കാടുകള്‍ വളര്‍ന്ന് നില്‍ക്കുന്നതിനാലാണെ ന്നാണ് വനംവകുപ്പ് പറയുന്നത്.വനത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന സ്വകാര്യ സ്ഥലങ്ങളിലെ പൊന്തക്കാടുകള്‍ വെട്ടിത്തെളിച്ചാല്‍ ത ന്നെ പുലിയടക്കമുള്ള കാട്ടുമൃഗങ്ങള്‍ തമ്പടിക്കുന്നത് ഒഴിവാക്കാന്‍ സാധിക്കും.വളര്‍ത്തുമൃഗങ്ങളെ കെട്ടിയിടുന്നിടത്ത് രാത്രിയില്‍ വെളിച്ചം ഒരുക്കുകയും ചെയ്യണം.തിരുവിഴാംകുന്ന് ഫാമില്‍ കാട്ടാ നയടക്കമുള്ള വന്യജീവികള്‍ തമ്പടിക്കാന്‍ ഇടയാക്കുന്നത് ഫാമിന കത്തെ പൊന്തക്കാടുകള്‍ കാരണമാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടി യിരുന്നു.ഇക്കാര്യത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നാട്ടു കാര്‍ അധികൃതര്‍ക്ക് നിവേദനവും നല്‍കിയിട്ടുണ്ട്.അതേ സമയം വനാതിര്‍ത്തികളില്‍ ഫെന്‍സിംഗ് സംവിധാനം കാര്യക്ഷമല്ലാത്ത തും വന്യജീവികള്‍ കാടിറങ്ങാന്‍ കാരണമാകുന്നുണ്ട്.