കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്തിലെ കൊടക്കാട് വാര്‍ഡില്‍ നോട്ടീ സ് ബോര്‍ഡ് സ്ഥാപിച്ച് വാര്‍ഡ് മെമ്പര്‍ സുബൈര്‍ കൊടക്കാട്. പ ഞ്ചായത്തില്‍ നിന്നുള്ള ആനുകൂല്ല്യങ്ങള്‍, നിര്‍ദേശങ്ങള്‍, പൊതു ജനങ്ങള്‍ അറിഞ്ഞിരിക്കേണ്ട മറ്റു പ്രധാന അറിയിപ്പുകള്‍ എന്നിവ ഈ ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും. ഈസ്റ്റ് കൊടക്കാട്, നാലകത്തുംപു റം,മൗലാന ഇംഗ്ലീഷ് മീഡിയം,ആമിയംകുന്ന്, മണ്ണില്‍കുളമ്പ്, കൊട ക്കാട് സെന്റര്‍ എന്നിവടങ്ങളിലാണ് നോട്ടീസ് ബോര്‍ഡുകള്‍ സ്ഥാ പിച്ചിട്ടുള്ളത്.വാര്‍ഡിലെ മുഴുവന്‍ വീടുകളേയും ഉള്‍ക്കൊള്ളിച്ച് വാട്‌സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച് ഇതിലൂടെയാണ് പൊതുജനങ്ങള്‍ക്ക് അറിയിപ്പുകളെത്തിച്ച് നല്‍കുന്നുണ്ട്.ഇത്തരം സംവിധനത്തില്‍ ഇല്ലാത്തവര്‍ക്ക് കൂടി പ്രയോജനപ്പെടുന്നതിന് വേണ്ടിയാണ് നോട്ടീസ് ബോര്‍ഡ് സ്ഥാപിച്ചതെന്ന് വാര്‍ഡ് മെമ്പര്‍ സുബൈര്‍ കൊടക്കാട് പറഞ്ഞു.പഞ്ചായത്ത് മുസ്ലിം ലീഗ് ജോ സെക്രട്ടറി നാലകത്ത് മുഹമ്മ ദാലി ആദ്യ നോട്ടീസ് പതിച്ച് ഉദ്ഘാടനം ചെയ്തു.ആര്‍ആര്‍ടി അംഗ ങ്ങളായ റഫീഖ് മാനി,മുനീര്‍ മണ്ണില്‍,വികെ ബഷീര്‍ എന്നിവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!