കാഞ്ഞിരപ്പുഴ: കാറ്റിനേയും മഴയേയും പേടിക്കാതെ കല്ല്യാണി അമ്മയ്ക്ക് ഇനി സ്വന്തം വീട്ടില്‍ അന്തിയുറങ്ങാം.കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ ഇയ്യമ്പലം,പൊറ്റശ്ശേരി,കോവിലിഗ്ഗല്‍ വീട്ടില്‍ കല്ല്യാണിയമ്മയുടെ കാലങ്ങളായുള്ള ഈ സ്വപ്‌നം ഇന്ന് സേവ് മണ്ണാര്‍ക്കാട് സാന്ത്വനം കമ്മിറ്റി സാക്ഷാത്കരിച്ചു നല്‍കി.
ഏതു സമയത്തും നിലംപൊത്താവുന്ന വളരെ ജീര്‍ണാവസ്ഥയി ലുള്ള വീട്ടിലാണ് 69 കാരിയായ കല്ല്യാണി അമ്മ ഇക്കാലമത്രയും കഴിഞ്ഞു വന്നിരുന്നത്.മഴക്കാലത്ത് വീടനകത്തിരിക്കാന്‍ ഭയമാ യതിനാല്‍ അയല്‍പ്പക്കത്തെ വീടുകളില്‍ അഭയം തേടും.രണ്ട് പെണ്‍മക്കളാണ് ഉള്ളത്.അവരെ വിവാഹം കഴിച്ചയച്ചു.ഇപ്പോള്‍ തനിച്ചാണ് താമസം.തൊഴിലുറപ്പിന് പോയാണ് ഉപജീവനം കഴി ച്ചിരുന്നത്.പ്രായത്തിന്റെ അവശതകള്‍ കാരണം ജോലിക്ക് പോ കാനാകുന്നില്ല.നിത്യവൃത്തിക്ക് പോലും കഷ്ടപ്പാടാണ്.
കല്ല്യാണി അമ്മയുടെ ദൈന്യജീവിതാവസ്ഥ കാഞ്ഞിരപ്പുഴ പഞ്ചായ ത്തിലെ 14-ാം വാര്‍ഡ് മെമ്പര്‍ റീന സുബ്രഹ്മണ്യനാണ് സേവ് മണ്ണാര്‍ ക്കാട് സാന്ത്വനം കമ്മറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ദൗത്യമേറ്റെ ടുത്ത സേവ് കൂട്ടായ്മ നൂറ് രൂപ ചലഞ്ചിലൂടെ 14,259 രൂപ സമാഹരിച്ചു. അറ്റകുറ്റ പണിക്ക് മതിയാകാത്ത തുക സേവ് രക്ഷാധികാരി ഡോ. കെ.എ കമ്മാപ്പയും സംഭാവനയായി നല്‍കി.മേല്‍ക്കൂര നന്നാക്കി വീട് ഇന്ന് വാസയോഗ്യമാക്കി നല്‍കി.
സാന്ത്വനം കണ്‍വീനര്‍ നഷീദ് പിലാക്കല്‍,അസ്ലം അച്ചു,അബ്ദുല്‍ ഹാദി,ബാബു മങ്ങാടന്‍,ഫക്രുദ്ദീന്‍,ദീപിക,ബിന്‍സണ്‍,സുഹ്‌റ കാരാട്ട്,സക്കരിയ,വിഷ്ണു എന്നിവര്‍ പങ്കെടുത്തു.