കോവാക്‌സിന്‍ കുത്തിവെപ്പെടുത്തവര്‍ 2795 പേര്‍
സ്വകാര്യ ആശുപത്രികളില്‍ കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തവര്‍ 2948 പേര്‍
മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 33268 പേര്‍ കോവി ഷീല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ 182 ഗര്‍ഭിണികള്‍ ഒന്നാം ഡോസും ഒരാള്‍ രണ്ടാം ഡോസുമടക്കം 183 പേരും കുത്തിവെപ്പെടു ത്തിട്ടുണ്ട്.18 മുതല്‍ 39 വയസ്സുവരെയുള്ള 11027 പേര്‍ ഒന്നാം ഡോ സും 141 പേര്‍ രണ്ടാം ഡോസുമടക്കം 11168 പേരും, 40 മുതല്‍ 44 വരെയുള്ള 1652 പേര്‍ ഒന്നാം ഡോസും 45 പേര്‍ രണ്ടാം ഡോസുമ ടക്കം 1697 പേരും കുത്തിവെപ്പെടുത്തു.
ഇതു കൂടാതെ 69 ആരോഗ്യ പ്രവര്‍ത്തകര്‍ ഒന്നാം ഡോസും 8 പേര്‍ രണ്ടാം ഡോസുമടക്കം 77 പേരും, 197 മുന്നണി പ്രവര്‍ത്തകര്‍ ഒന്നാം ഡോസും 24 പേര്‍ രണ്ടാം ഡോസുമടക്കം 221 പേരും, വിദേശത്തേക്ക് പോകാന്‍ തയ്യാറെടുക്കുന്ന 249 പേര്‍ ഒന്നാം ഡോസും 56 പേര്‍ രണ്ടാം ഡോസുമടക്കം 305 പേരും, 45 വയസ്സിനും 60നും ഇടയിലുള്ള 10121 പേര്‍ ഒന്നാം ഡോസും 2120 പേര്‍ രണ്ടാം ഡോസുമടക്കം 12241 പേരും, 60 വയസിനു മുകളിലുള്ള 6180 പേര്‍ ഒന്നാം ഡോസും 1231 പേര്‍ രണ്ടാം ഡോസുമടക്കം 7411 പേരും കോവിഷീല്‍ഡ് കുത്തിവെ പ്പെടുത്തിട്ടുണ്ട്.
ആകെ 2795 പേരാണ് കോവാക്‌സിന്‍ കുത്തിവെപ്പെടുത്തത്.ഇതില്‍ 18 വയസ്സിനു മുകളിലും 40 വയസ്സിനു താഴെയുമായ 1503 പേര്‍ ഒന്നാം ഡോസും 65 പേര്‍ രണ്ടാം ഡോസുമടക്കം 1568 പേരും. 40 വയസ്സു മുതല്‍ 44 വരെയുള്ള 181 പേര്‍ ഒന്നാം ഡോസും 7 പേര്‍ രണ്ടാം ഡോ സുമടക്കം 188 പേരും, 45 വയസ്സിനും 60നും ഇടയിലുള്ള 709 പേര്‍ ഒന്നാം ഡോസും 31 പേര്‍ രണ്ടാം ഡോസുമടക്കം 740 പേരും, 60 വയ സ്സിനു മുകളിലുള്ള 287 പേര്‍ ഒന്നാം ഡോസും 6 പേര്‍ രണ്ടാം ഡോസു മടക്കം 293 പേരും കോവാക്‌സിന്‍ കുത്തിവെപ്പെടുത്തിട്ടുണ്ട്.
ഇതു കൂടാതെ സ്വകാര്യ ആശുപത്രികളില്‍ നിന്നായി 2948 പേരും കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതില്‍ 4 ഗര്‍ഭിണികള്‍ ഒന്നാം ഡോസും, 18 വയസ്സിനും 40 വയസ്സിനും ഇടയിലുള്ള 2122 പേര്‍ ഒന്നാം ഡോസും 45 പേര്‍ രണ്ടാം ഡോസുമടക്കം 2167 പേരും, 40 മുതല്‍ 44 വയസ്സുവരെയുള്ള 136 പേര്‍ ഒന്നാം ഡോസും 2 പേര്‍ രണ്ടാം ഡോസുമടക്കം 138 പേരും കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തി ട്ടുണ്ട്.
കൂടാതെ 4 ആരോഗ്യ പ്രവര്‍ത്തകര്‍ ഒന്നാം ഡോസും 4 പേര്‍ രണ്ടാം ഡോസുമടക്കം 8 പേരും, 51 മുന്നണി പ്രവര്‍ത്തകര്‍ ഒന്നാം ഡോസും, വിദേശത്തു പോകാന്‍ തയ്യാറെടുക്കുന്ന 4 പേര്‍ ഒന്നാം ഡോസും, 45 മുതല്‍ 59 വരെയുള്ളവരില്‍ 378 പേര്‍ ഒന്നാം ഡോസും 36 പേര്‍ രണ്ടാം ഡോസുമടക്കം 414 പേരും, 60 വയസ്സിനു മുകളിലുള്ള 128 പേര്‍ ഒന്നാം ഡോസും 20 പേര്‍ രണ്ടാം ഡോസുമടക്കം 148 പേരും, 14 മുലയൂട്ടുന്ന അമ്മമാര്‍ ഒന്നാം ഡോസും സ്വകാര്യ ആശുപത്രികളില്‍ നിന്ന് കുത്തിവെപ്പെടുത്തിട്ടുണ്ട്.
കുത്തിവെപ്പെടുത്ത ആര്‍ക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്‌നങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.റീത്ത കെ.പി അറിയിച്ചു