മണ്ണാര്‍ക്കാട്:മേഖലയില്‍ വ്യത്യസ്ത വാഹനാപകടങ്ങളിലായി ഏ ഴോളം പേര്‍ക്ക് പരിക്കേറ്റു. ചിറക്കല്‍പ്പടി, ചങ്ങലീരി,അരിയൂര്‍, കല്ലടിക്കോട് എന്നിവടങ്ങളിലാണ് അപകടങ്ങളുണ്ടായത്.
കോഴിക്കോട് പാലക്കാട് ദേശീയപാതയില്‍ ചിറക്കല്‍പ്പടിയില്‍ ടാര്‍ കയറ്റി പോവുകയായിരുന്ന ടാങ്കര്‍ ലോറി നിയന്ത്രണം വിട്ടു നടു റോഡില്‍ മറിഞ്ഞു ഡ്രൈവര്‍ക്ക് പരിക്കേറ്റു.ഉദുമല്‍പേട്ട കുമാര മംഗലം സ്വദേശി ഏഴുമലൈ (32)നാണ് പരിക്കേറ്റത്.ഇയാളെ തച്ച മ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് പുലര്‍ ച്ചെ 5.30 ഓടെയായിരുന്നു അപകടം.ആയിരം ബാരല്‍ ടാറാണ് ടാങ്ക റിലുണ്ടായിരുന്നത്.ഇതില്‍ പകുതിയോളം റോഡില്‍ ഒഴുകിയത്. പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.ഫയര്‍ഫോഴ്‌സെത്തി ടാര്‍ നീക്കം ചെയ്തു.ലോറി പിന്നീട് റോഡില്‍ നിന്നും നീക്കി.
ചങ്ങലീരി നെല്ലിപ്പടിയില്‍ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടി ച്ചാണ് രണ്ട് പേര്‍ക്ക് പരിക്കേറ്റത്. പൊമ്പ്ര സ്വദേശി ശരത്ത് (24), കുന്തിപ്പുഴ സ്വദേശി ഹകീം (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വട്ടമ്പലം മദര്‍ കെയര്‍ ആശുപത്രിയിലെത്തിച്ചിരുന്നു.
കല്ലടിക്കോട് ബൈക്കുകള്‍ തമ്മിലിടിച്ചാണ് അപകടമുണ്ടായ ത്.വടക്കഞ്ചേരി സ്വദേശി സല്‍മാന്‍ (20),കല്ലടിക്കോട് സ്വദേശി കൃഷ്ണന്‍കുട്ടി (49) എന്നിവര്‍ക്ക് പരിക്കേറ്റു.ഇവരെ വട്ടമ്പലം മദര്‍ കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അരിയൂരില്‍ കാട്ടുപന്നി ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്. കോഴിക്കോട് മുക്കം,ചെറുകോട് സ്വദേശികളായ രണ്ട് പേര്‍ക്ക് പരിക്കേറ്റു.പരിക്ക് ഗുരുതരമല്ല.ഇവരെയും വട്ടമ്പലം മദര്‍ കെയര്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു.വൈകീട്ട് നാല് മണിയോടെയാ യിരുന്നു അപകടം.
കാട്ടുപന്നി ചത്തു.തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷനില്‍ നിന്നും ഡെപ്യുട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ഗ്രേഡ് ജയകൃഷ്ണന്‍,ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പ്രശാദ്,ഫോറസ്റ്റ് വാച്ചര്‍ അബ്ദു,ഡ്രൈവര്‍ പ്രദീപ് എന്നിവര്‍ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.