എടത്തനാട്ടുകര :പാലീയേറ്റീവ് നഴ്‌സിംഗ് രംഗത്ത് പുതിയ പ്രതിഭ കളെ കണ്ടെത്തി പാലീയേറ്റീവ് പരിചരണം ഉര്‍ജ്ജിതമാക്കുക എന്ന ഉദ്ദേശത്തോടെ എടത്തനാട്ടുകര പാലീയേറ്റീവ് കെയര്‍ നടത്തുന്ന നഴ്‌സിംഗ് ട്രൈനിംഗ് കോഴ്‌സിന്റെ ഒന്നാം ബിരുദദാനം നടത്തി. മലപ്പുറം ഇനീഷ്യറ്റീവ് പാലിയേറ്റീവ് കെയറിന്റെ കീഴിലാണ് എട ത്തനാട്ടുകര പാലീയേറ്റീവ് കെയര്‍ സംഘടിപ്പിച്ച സി.സി.സി.പി. എന്‍ കോഴ്‌സിന്റെ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചത്.മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സികെ ഉമ്മുസല്‍മ ഉദ്ഘാട നം ചെയ്തു.പാലീയേറ്റീവ് കെയര്‍ സൊസൈറ്റി ചെയര്‍മാന്‍ അബ്ദുള്‍ റഷീദ് ചതുരാല അധ്യക്ഷനായി.പ്രശസ്ത ഫുട്‌ബോള്‍ താരം സുഹൈ ര്‍ വി.പി,ഡോക്ടര്‍ മുഹമ്മദ് ഹയാത്ത് ക്ലിനിക് ഭാരവാഹികളായ ബഷീര്‍ ചാലിയന്‍, ഗഫൂര്‍ ചാലിയന്‍, നജീബ് ടി.കെ, റഹീസ് എടത്ത നാട്ടുകര, ഷമീം.കെ, സിദ്ധിക്ക്.സി, എന്നിവര്‍ സംസാരിച്ചു കരീം വാഴക്കാട് കോഴ്‌സിനെ സംബന്ധിച്ച് സംസാരിച്ചു സെക്രട്ടറി എ.എം മുഹമ്മദ് സക്കീര്‍ സ്വാഗതവും വൈസ് ചെയര്‍മാന്‍ പത്മജന്‍ പിലച്ചോല നന്ദിയും പറഞ്ഞു.