അലനല്ലൂര്‍: എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം നേടിയ എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് അനുമോദനവുമായി കെഎസ് യു എടത്തനാട്ടുകര മണ്ഡലം കമ്മി റ്റി.കൂടുതല്‍ കുട്ടികളെ പരീക്ഷക്കിരുത്തി 100% വിജയം നേടിയ പാലക്കാട് ജില്ലയിലെ രണ്ടാമത്തെ സര്‍ക്കാര്‍ സ്‌കൂളാണ് ഗവണ്മെ ന്റ് ഓറിയന്റല്‍ ഹൈ സ്‌കൂള്‍.പരീക്ഷയെഴുതിയ ആകെ 419 വിദ്യാര്‍ത്ഥികളില്‍ 88 പേര്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചു.സ്‌കൂളിലെ 46 പേര്‍ക്ക് ഒമ്പത് എ പ്ലസും 54 പേര്‍ക്ക് എട്ട് എ പ്ലസും ലഭിച്ചു.യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയും മണ്ണാര്‍ക്കാട് നഗരസഭ കൗണ്‍സിലറുമായ അരുണ്‍കുമാര്‍ പാലക്കുറുശ്ശി സ്‌കൂള്‍ പ്രിന്‍ സിപ്പല്‍ രാജ് കുമാര്‍ പ്രധാന അധ്യാപകന്‍ അബ്ദുള്‍ നാസര്‍ എന്നി വര്‍ക്ക മൊമെന്റോ കൈമാറി.കെ എസ് യു മണ്ഡലം പ്രസിഡന്റ് സികെ ഷാഹിദ് അധ്യക്ഷനായി.നിയോജക മണ്ഡലം പ്രസിഡന്റ് ആഷിഫ് കാപ്പില്‍, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി നസീര്‍ ബാബു, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നസീഫ് പാല ക്കാഴി, കെ.എസ്.യു മണ്ഡലം വൈസ് പ്രസിഡന്റ് ഷാനില്‍ മംഗലത്ത്, ഇന്ദിരാ പ്രിയദര്‍ശിനി എടത്ത നാട്ടുകര വിംഗ് ഭാരവാഹികളായ നിതിന്‍ ഫാത്തിമ പാറോക്കോട്ട്, അഞ്ജന ശ്രീ. കെ, പി. ടി. എ എക്‌സിക്യൂട്ടീവ് അംഗം സുബൈര്‍ പാറോക്കോട്ട്, അയ്യപ്പന്‍ കുറൂര്‍പ്പാടം,കെ. എസ്. യു മണ്ഡലം നേതാക്കളായ ഹനാന്‍ വടക്കന്‍, അപ്പുട്ടന്‍, ബിന്‍ഷാദ്, ഫത്താഹ്,അഞ്ചിന്‍ ഷാന്‍ കെ ആദില്‍ പി, ബാസില്‍, സ്വാലിഹ് തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!