അഗളി: സൈലന്റ് വാലി ദേശിയോദ്യാനത്തില്‍ നടന്ന ഉഭയ -ഉരഗ ജീവികളുടെ കണക്കെടുപ്പ് പൂര്‍ത്തിയായി.കേരളത്തിന്റെ ഓദ്യോ ഗിക ഉഭയജീവിയാക്കാന്‍ പരിഗണിക്കുന്ന പതാള തവളയും അതീവ വംശ നാശ ഭീഷണി നേരിടുന്ന ഉഭയജീവികളേയും സര്‍വേയില്‍ കണ്ടെത്തി.സംസ്ഥാനത്തിന് ഔദ്യോഗിക ഉഭയജീവി ഉരഗജീവി എന്നീ ആശയങ്ങള്‍ ഇവയുടെ സംരക്ഷണം ഊട്ടി ഉറപ്പിക്കുന്നതില്‍ വളരെ നിര്‍ണായകമാണെന്ന് സര്‍വേ നേതൃത്വം അഭിപ്രായപ്പെട്ടു.
ആകെ 40 ഇനം ഉഭയജീവികളേയും 30 ഇനം ഉരഗങ്ങളേയുമാണ് സര്‍വേയില്‍ കണ്ടെത്തിയത്.ഇതോടെ സൈലന്റ് വാലിയുടെ ആ കെ ഉഭയജീവി വൈവിധ്യം 55 ഇനങ്ങളായും ഉരഗജീവി വൈവിധ്യം 55 ഇനങ്ങളായും ഉയര്‍ന്നു.മുമ്പ് സൈലന്റ് വാലിയുടെ അരുവികളി ലും തോടുകളിലും ധാരാളമായി കണ്ടിരുന്ന പീലിഗിരിയന്‍ തവളക ള്‍ (മിക്രിസാലസ് തവളകള്‍) എണ്ണത്തില്‍ കുറവായാണ് കാണപ്പെ ട്ടത്.സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും 2018-19 കാലഘട്ടത്തിലെ പ്രളയത്തിന് ശേഷം പീലിഗിരിയന്‍ വിഭാഗം തവളകള്‍ക്ക് കുറവു വന്നിട്ടുള്ളതായി സര്‍വേ നേതൃത്വം അഭിപ്രായപ്പെട്ടു.അതേ സമയം പാതാള തവളയെ ഉദ്യാനത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും കണ്ടെ ത്തിയിട്ടുണ്ട്.
സര്‍വേയില്‍ രേഖപ്പെടുത്തിയവയില്‍ 14 ഇനം ഉഭയജീവികള്‍ ഐ യുസിഎന്‍ ചുവപ്പു പട്ടികയുടെ വംശനാശ ഭീഷണി നേരിടുന്ന പല വിഭാഗങ്ങളില്‍ പെടുന്നവയാണ്.ഇതില്‍ തന്നെ പൊന്‍മുടി ഇലത്ത വള എന്ന ഇനം അതീവ വംശനാശ ഭീഷണി നേരിടുന്ന വിഭാഗത്തി ലാണ് ഉള്‍പ്പെട്ടിരിക്കുന്നത്.കടല്‍ത്തീരങ്ങള്‍ മുതല്‍ അങ്ങ് പശ്ചിമ ഘട്ട മലനിരകളില്‍ വരെ കേരളത്തില്‍ സാധാരണയായി കാണുന്ന ഇലത്തവളയായ വയനാടന്‍ കരിയിലത്തവള (വയനാട് ബുഷ് ഫ്രോ ഗ്),ഇലത്തവള (പൊന്‍മുടി ബുഷ് ഫ്രോഗ്),ചിലപ്പന്‍മാര്‍ (ക്രിക്കറ്റ് ഫ്രോഗ്‌സ്),രാത്തവളകള്‍ എന്നീ ഉഭയജീവികളേയും വടക്കന്‍ പച്ചോലന്‍ (മലബാര്‍ വൈന്‍ സ്‌നേക്)നാട്ടു പല്ലി (കോമണ്‍ ഹൗസ് ഗെക്കോ) എന്നീ ഉരഗങ്ങളേയും സര്‍വേയില്‍ ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
കേരള വനംവകുപ്പിന്റെ നേതൃത്വത്തില്‍ ആരണ്യകം നേച്ചര്‍ ഫൗ ണ്ടേഷന്‍ എന്ന സന്നദ്ധ സംഘടയുമായി ചേര്‍ന്ന് ജൂലൈ 22 മുതല്‍ 25 വരെയായിരുന്നു സര്‍വേ.സൈലന്റ് വാലി,ഭവാനി എന്നീ രണ്ടു റേഞ്ചുകളിലായി 15 കാമ്പുകള്‍ ഉള്‍പ്പെടുത്തി ഇതാദ്യമായാണ് ഇത്ര യും ബൃഹത്തായ രീതിയില്‍ ഉഭയ ഉരഗജീവി സര്‍വേ നടത്തുന്നത്. കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ച് പ്രദേശത്തെ ക്യാമ്പുകളില്‍ രാത്രിയും പകലും സര്‍വേ നടന്നു.
സൈലന്റ് വാലി വൈല്‍ഡ് ലൈ ഫ് വാര്‍ഡന്‍ നരേന്ദ്രനാഥ് വേളൂരി ,ആരണ്യകം നേച്ചര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ പിഎസ് ഈസ, അസി.വൈല്‍ഡ് ലൈഫ് വാര്‍ഡ ന്‍മാരായ വി അജയ്‌ഘോഷ്, ആശാലത എ,ആരണ്യകം ഗവേഷകരായ സന്ദീപ് ദാസ്,രാജ്കുമാര്‍ കെപി,നിതിന്‍ ദിവാകര്‍,സൈലന്റ് വാലി കണ്‍സര്‍വേഷന്‍ ബയോ ജളിസ്റ്റ് അനുരാജ് ആര്‍ കൈമള്‍,പ്രൊഫ. അബ്ദുള്‍ റിയാസ് എന്നിവര്‍ സര്‍വേക്ക് നേതൃത്വം നല്‍കി.കേരള വെറ്ററിനറി സര്‍വകലാശാല, കെഎഫ്ആര്‍ഐ,ഫോറസ്ട്രി കോളേ ജ്,കാലിക്കറ്റ് യൂണിവേഴ്‌സി റ്റി,മറ്റ് പ്രകൃതി സംരക്ഷണ സംഘടന കളില്‍ നിന്നുള്ള വളണ്ടിയര്‍ മാരും സൈലന്റ് വാലിയുടെ വനം വകുപ്പ് ജീവനക്കാരും സര്‍വേ യില്‍ പങ്കെടുത്തു.