മണ്ണാര്‍ക്കാട്: തിരുവിഴാംകുന്ന് അമ്പലപ്പാറ കാപ്പുപറമ്പില്‍ സ്വകാ ര്യ ഫാക്ടറിയിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് പൊലീസ് ഉള്‍പ്പടെയുള്ള വിവിധ വകുപ്പുകള്‍ ഫാക്ടറിയിലെത്തി പരിശോധന നടത്തി.അസി.കലക്ടര്‍ അശ്വതി ശ്രീനിവാസ്, ജില്ലാ പൊലിസ് മേധാ വി ആര്‍. വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം, സയന്റിഫിക് ഓഫീസര്‍മാരായ പി.കെ. മുഹമ്മദ് ഹാഷിന്‍ , ജുല്‍ സാന ജലാല്‍ എന്നിവരും മറ്റു വിരലടയാള വിദഗ്ധരും, മലിനീകരണ നിയന്ത്രണബോര്‍ഡ് പ്രതിനിധികളും പരിശോധന നടത്തി. അതേ സമയം ഫാക്ടറിയിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് പൊലി സ് കേസ് രജിസ്റ്റര്‍ ചെയ്തു. ഫാക്ടറിയ്ക്ക് പ്രവര്‍ത്തനാനുമതി ലഭിച്ചി ട്ടുണ്ടോ, ട്രയല്‍ റണ്ണിലെ സുരക്ഷാ വീഴ്ച ഉള്‍പ്പടെയുള്ള കാര്യങ്ങളെ ല്ലാം അന്വേഷിച്ചുവരികയാണ്. പ്രവര്‍ത്തനാനുമതിക്കായി ഫാക്ടറി പ്രതിനിധികള്‍ കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിനെ സമീപിച്ചിട്ടു ണ്ടെങ്കിലും അനുമതി ലഭ്യമായിട്ടില്ലെന്നാണ് അറിയുന്നത്. അമ്പല പ്പാറ വെറ്റിലക്കുളത്ത് പ്രവര്‍ത്തനമാരംഭിക്കാന്‍ പോകുന്ന കോഴി മാലിന്യ സംസ്‌കരണ ഫാക്ടറിയിലാണ് വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെ തീപിടിത്തമുണ്ടായത്. അണക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിലാണ് ഫയര്‍ഫോഴ്സ് ജീവനക്കാര്‍, സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍, നാട്ടുകാര്‍ ഉള്‍പ്പടെ മുപ്പതോളം പേര്‍ക്ക് പൊള്ളലേറ്റത്. സാരമായി പൊള്ളലേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാജേഷ് കുമാര്‍(ഫയര്‍ ഓഫീസര്‍), ഷമീര്‍ (സിവില്‍ ഡിഫന്‍സ്), ധനേഷ്(29) എന്നിവര്‍ അപകട നില തരണംചെയ്തതാ യാണ് വിവരം. ഫാക്ടറിയില്‍ വിവിധ തദ്ധേശ സ്ഥാപന ജനപ്രതി നിധികളും സന്ദര്‍ശിച്ചു.