മണ്ണാര്‍ക്കാട്: കുന്തിപ്പുഴയില്‍ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. കോട്ടോപ്പാടം വല്ലക്കാടന്‍ വീട്ടില്‍ ജുമൈലയുടെ മകന്‍ നിഷാദുല്‍ ഹാഷിം (22) മരണപ്പെട്ടത്. ദേശീയപാതയില്‍ കുന്തിപുഴ കമ്മ്യൂണി റ്റി ഹാളിന് മുന്‍വശത്ത് ബൈക്ക് മറിഞ്ഞാണ് അപകടം. ബുധനാഴ്ച രാത്രി ഏഴര മണിയോടെയാണ് സംഭവം. ഹാഷിം സഞ്ചരിച്ച ബൈ ക്കില്‍ ഓട്ടോ ഇടിച്ച് നിയന്ത്രണം തെറ്റി മറിയുകയായിരുന്നു എന്നാ ണ് പറയപ്പെടുന്നത്. ഇടിച്ച ഓട്ടോറിക്ഷ നിര്‍ത്താതെ പോയി. പരി ക്കേറ്റ ഹാഷിമിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബൈക്കോടിച്ച ഹാഷി മിന്റെ അമ്മാവന്‍ ഷഫീഖിന് സാരമായി പരിക്കേറ്റു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!