കോട്ടോപ്പാടം: തിരുവിഴാംകുന്ന് അമ്പലപ്പാറ കാപ്പുപറമ്പില്‍ സ്വകാ ര്യ ഫാക്ടറിയിലെ തീപിടിത്തം അണക്കുന്നതിനിടെയുണ്ടായ സ്‌ഫോടനത്തില്‍ ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍,സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍,നാട്ടുകാര്‍ ഉള്‍പ്പടെ മുപ്പതോളം പേര്‍ക്ക് പൊ ള്ളലേറ്റു.
വെറ്റിലക്കുളത്ത് പ്രവര്‍ത്തനമാരംഭിക്കാന്‍ പോകുന്ന കോഴിത്തീറ്റ ഉത്പാദന കേന്ദ്രത്തില്‍ വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് തീപിടിത്തമുണ്ടായത്.ഇത് അണക്കാനായി വട്ടമ്പലത്ത് നിന്നാണ് അഞ്ചു ഫയര്‍ഫോഴ്‌സ് അംഗങ്ങളും മൂന്ന് സിവില്‍ ഡിഫന്‍സ് അംഗ ങ്ങളും എത്തിയത്.നാട്ടുകാരുടെ സഹായത്തോടെ ഇവര്‍ തീ കെടു ത്തുന്നതിനിടെയാണ് ടാങ്ക് പൊട്ടിത്തെറിച്ചതെന്ന് പറയപ്പെടുന്നു.
പൊള്ളലേറ്റവരില്‍ പത്ത് പേരെ വട്ടമ്പലം മദര്‍കെയര്‍ ആശുപത്രി യിലും 17 പേരെ പെരിന്തല്‍മണ്ണയിലെ വിവിധ സ്വകാര്യ ആശുപത്രി കളിലും പ്രവേശിപ്പിച്ചു.ഫയര്‍ഫോഴ്‌സ് ജീവനക്കാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് സാരമായി പൊള്ളലേറ്റിരുന്നതിനാല്‍ ഇവരെ കോഴി ക്കോട്ടേക്ക് കൊണ്ട് പോയി.മദര്‍ കെയര്‍ ആശുപത്രിയില്‍ ചികിത്സ തേടിയ പത്ത് പേരില്‍ രണ്ട് പേര്‍ വിടുതല്‍ വാങ്ങിയതായും അറിയുന്നു.
ഫാക്ടറിയിലെ തീയണക്കുന്നതിനും രക്ഷാപ്രവര്‍ത്തന ങ്ങള്‍ക്കു മായി പെരിന്തല്‍മണ്ണയില്‍ നിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റെത്തിയി രുന്നു.അതേ സമയം തീപിടുത്തത്തിനിടെ പൊട്ടിത്തെറിയുണ്ടായത് എങ്ങനെയെന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായി ട്ടില്ല.