അഗളി:കോവിഡ് സ്ഥിരീകരണ നിരക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് ഡി കാറ്റഗറിയിലായ അഗളി പഞ്ചായത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാ ക്കും.പഞ്ചായത്തിലെ ട്രിപ്പിള്‍ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ വില യിരുത്താന്‍ പോലീസും ആരോഗ്യവകുപ്പും സംയുക്തമായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
മുക്കാലി,കോട്ടത്തറ എന്നിവടങ്ങളില്‍ ബാരിക്കേഡുകള്‍ വച്ച് അനാ വശ്യ യാത്രകള്‍ നിയന്ത്രിക്കും.ശനി,ഞായര്‍ ദിവസങ്ങളില്‍ സര്‍ക്കാ ര്‍ നിര്‍ദേശിക്കുന്ന പോലെ മെഡിക്കല്‍ ഷോപ്പ്,പത്രം,പാല്‍ എന്നിവ യൊഴികെ മറ്റെല്ലാ വ്യാപാര സ്ഥാപനങ്ങള്‍ അടക്കാനും തീരുമാനി ച്ചു.അട്ടപ്പാടി മേഖലയിലേക്ക് വരുന്ന വിനോദ സഞ്ചാരികള്‍, അത്യാ വശ്യമല്ലാത്ത യാത്രകള്‍ ചെയ്യുന്നവരെ നിയന്ത്രിക്കണമെന്നാവശ്യ പ്പെട്ട് സിഎച്ച്‌സി സൂപ്രണ്ട് അഗളി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് നിവേ ദനം നല്‍കിയിട്ടുണ്ട്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്ണന്‍ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ശ്രീലക്ഷ്മി ശ്രീകുമാര്‍,മെമ്പര്‍മാരായ പരമേ ശ്വരന്‍,ജെയ്‌സണ്‍,അഗളി സിഎച്ച്‌സി സൂപ്രണ്ട് ഡോ ജൂഡ്,സബ് ഇന്‍സ്‌പെക്ടര്‍ ജയപ്രസാദ് വി എന്നിവര്‍ പങ്കെടുത്തു.