ആകെ 12,70,391 പേര്‍ വാക്സിന്‍ സ്വീകരിച്ചു
മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ കഴിഞ്ഞ ദിവസംവരെ കോവിഡ് വാക്‌സിനേഷന്‍ രണ്ട് ഡോസുകളും സ്വീകരിച്ചവരുടെ എണ്ണം 3,78,161 ആയി. 8,92,230 പേരാണ് ഒന്നാം ഡോസ് മാത്രം സ്വീകരിച്ചത്. മൊത്തം 12,70,391 പേര്‍ വാക്സിനെടുത്തു.ഇതുവരെ 2558 ഗര്‍ഭിണിക ള്‍ ഇതുവരെ വാക്സില്‍ സ്വീകരിച്ചു. ഇതില്‍ 2544 പേര്‍ ഒന്നാം ഡോ സും 14 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്.
ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകരില്‍ 26,926 പേര്‍ രണ്ട് ഡോസും സ്വീകരിച്ചിട്ടുണ്ട്. ആകെ 61,555 പേര്‍ വാക്സിന്‍ സ്വീകരിച്ചതില്‍ 34,629 പേരാണ് ഒന്നാം ഡോസ് സ്വീകരിച്ചത്. 1,13,496 മുന്നണി പ്രവ ര്‍ത്തകര്‍ വാക്സിന്‍ സ്വീകരിച്ചു. ഇതില്‍ 38,133 പേര്‍ രണ്ട് ഡോസു കളും 75,363 പേര്‍ ഒന്നാം ഡോസും എടുത്തിട്ടുണ്ട്. 45-60 നും ഇടയി ലുള്ളവരില്‍ 1,19,654 പേര്‍ രണ്ട് ഡോസുകളും സ്വീകരിച്ചിട്ടുണ്ട്. ആകെ 4,08,117 പേര്‍ വാക്സിന്‍ സ്വീകരിച്ചതില്‍ 2,88,463 പേര്‍ ഒന്നാം ഡോസും എടുത്തിട്ടുണ്ട്.
60 വയസ്സിന് മുകളിലുള്ള 1,77,643 പേരാണ് രണ്ട് ഡോസും സ്വീകരി ച്ചത്. 3,10,322 പേര്‍ ഒന്നാം ഡോസും സ്വീകരിച്ചു. ഇപ്രകാരം ആകെ 4,87,965 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. 18 വയസ്സിന് മുകളിലുള്ള 3816 പേര്‍ രണ്ട് ഡോസുകളും 1,26,945 പേര്‍ ഒന്നാം ഡോസുമടക്കം 1,30,761 പേരും വാക്‌സിന്‍ സ്വീകരിച്ചു.44 വയസ്സിന് മുകളിലുള്ള 41,406 പേര്‍ വാക്സിന്‍ സ്വീകരിച്ചു. ഇതില്‍ 2287 പേര്‍ രണ്ട് ഡോസു കളും 39,119 പേര്‍ ഒന്നാം ഡോസുമാണ് സ്വീകരച്ചിട്ടുള്ളത്. വിദേ ശത്തേക്ക് പോകാന്‍ തയ്യാറെടുക്കുന്നവരില്‍ 24,533 പേര്‍ വാക്സിന്‍ സ്വീകരിച്ചു. 9688 പേര്‍ രണ്ട് ഡോസും 14,845 പേര്‍ ഒന്നാം ഡോസു മാണ് സ്വീകരിച്ചു.