മണ്ണാര്‍ക്കാട്: അധ്യാപക നിയമനങ്ങള്‍ക്ക് അംഗീകാരവും ശമ്പളവും നല്‍കുക,മുഴുവന്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു വിജയികള്‍ക്കും പഠ നസൗകര്യം ഒരുക്കുക,ഒഴിവുള്ള അധ്യാപക തസ്തികകള്‍ ഉടന്‍ നിക ത്തുക, ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ സൗകര്യങ്ങള്‍ കുട്ടി കള്‍ക്ക് ഉറപ്പു വരുത്തുക, കോവിഡ് ഡ്യൂട്ടിയില്‍ നിന്നും അധ്യാപക രെ വിടുതല്‍ ചെയ്യുക പങ്കാളിത്ത പെന്‍ഷന്‍ ഉപേക്ഷിക്കുക തുട ങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.ടി.യു മണ്ണാര്‍ക്കാട് വിദ്യാഭ്യാ സ ജില്ലാ കമ്മിറ്റി വിദ്യാഭ്യാസ ഓഫിസിനു മുമ്പില്‍ നില്‍പ്പ് സമരം നടത്തി. കെ.എസ്.ടി.യു ജില്ലാ പ്രസിഡണ്ട് സിദ്ധീഖ് പാറോക്കോട് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് കെ.അബൂബക്കര്‍ അധ്യക്ഷനായി.വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി അന്‍വര്‍ സാദത്ത്, ഉപജില്ലാ പ്രസിഡണ്ട് ടി.കെ.എം ഹനീഫ, സെക്രട്ടറി സലീം നാല കത്ത്,പി.പി ഹംസ ,കെ.ജി മണികണ്ഠന്‍, ഹാരിസ് കോലോത്തൊടി, കെ.വി ഇല്ല്യാസ്, കെ.പി ഹാരിസ് എന്നിവര്‍ സംസാരിച്ചു.
