മണ്ണാര്‍ക്കാട്: ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ പാലക്കാട് ജില്ലയി ല്‍ 85.99 ശതമാനം വിജയം. 30541 പേര്‍ പരീക്ഷ എഴുതിയതില്‍ 26262 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് അര്‍ഹത നേടിയത്. 3341 വിദ്യാ ര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ.പ്ലസ് നേടി.
ഓപ്പണ്‍ സ്‌കൂള്‍: 46.24 % വിജയം
ജില്ലയില്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ഓപ്പണ്‍ സ്‌കൂള്‍ വിഭാ ഗത്തില്‍ 46.24 ശതമാനം വിജയം. 7078 വിദ്യാര്‍ഥികള്‍ പരീക്ഷ എഴു തിയതില്‍ 3273 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 101 വിദ്യാ ര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ.പ്ലസ് നേടി.
വി.എച്ച്.എസ്.ഇ: 81.69% വിജയം
ജില്ലയില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 81.69 ശതമാനം വിജയം. 1158 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 946 വിദ്യാര്‍ത്ഥികളാണ് ഉപരിപഠനത്തിന് അര്‍ഹത നേടിയത്.
വി.എച്ച്.എസ്.ഇ നാഷണല്‍ സ്‌കില്‍സ് ക്വാളിഫിക്കേഷന്‍ ഫ്രെയിം വര്‍ക്ക് (എന്‍.എസ്.ക്യു.എഫ്) സ്‌കീമില്‍ ജില്ലയില്‍ 72.83 ശതമാനമാ ണ് വിജയം. 644 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 469 പേര്‍ യോഗ്യത നേടി.