കല്ലടിക്കോട് : സത്രംകാവ് പുഴപാലത്തോട് ചേര്‍ന്ന് പാത ഇടിഞ്ഞ് താണ സ്ഥലം മണ്ണിട്ട് ബലപ്പെടുത്തല്‍ ആരംഭിച്ചു. പൊതുമരാമത്ത് വകുപ്പ് മണ്ണാര്‍ക്കാട് ഓഫീസില്‍ നിന്നുള്ള ഉദ്യോഗസ്ഥരെത്തിയാണ് താത്കാലികമായി മണ്ണിട്ട് നികത്തല്‍ തുടങ്ങിയത്. വശങ്ങളില് മണ ല്ച്ചാക്കുകള് അടുക്കി മണ്ണിട്ട് നികത്തനാണ് നീക്കം.ഫണ്ട് പാസ്സാവു ന്നതിനനുസരിച്ചു തുടര്‍ നിര്‍മ്മാണം നടത്തുമെന്ന് അധികൃതര്‍ പറ ഞ്ഞു. ഇതുവഴി ഭാര വാഹനങ്ങളുടെ യാത്ര നിയന്ത്രിച്ചിട്ടുണ്ട്. കഴി ഞ്ഞ ദിവസമാണ് പാതയുടെ പകുതിയോളം തകര്‍ന്നത്.