പട്ടാമ്പി: മൈക്രോ കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ട സ്ഥലങ്ങ ളില്‍ കോവിഡ് പോസിറ്റീവാകുന്ന എല്ലാവരേയും ഡൊമിസിലറി കെയര്‍ സെന്ററുകളിലേക്ക് മാറ്റണം. അഞ്ചില്‍ കൂടുതല്‍ അംഗങ്ങ ളുള്ളതും ഗുരുതര രോഗികള്‍ ഉള്ളതുമായ വീടുകളില്‍ പോസിറ്റീവ് ആകുന്നവര്‍ നിര്‍ബന്ധമായും ഡൊമിസിലറി കെയര്‍ സെന്ററുക ളിലേക്ക് മാറണം. ഈ പ്രദേശങ്ങളിലെ പോസിറ്റീവ് രോഗികളുടെ വീടുകളില്‍ റാപിഡ് റെസ്പോണ്‍സ് ടീം അവശ്യ സേവനങ്ങള്‍ ചെയ്ത് കൊടുക്കാനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ ശക്തമായ നിരീക്ഷണം ഉറപ്പാക്കണം. മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ആളുകള്‍ പരാമവധി പുറത്തിറ ങ്ങരുത്. പ്രസ്തുത പ്രദേശങ്ങളില്‍ കൂടുതല്‍ പേരില്‍ പരിശോധന നടത്തുന്നതിനായി ആളുകള്‍ മുന്നോട്ടുവരണം. പരിശോധന സംബ ന്ധിച്ച് ബോധവത്ക്കരണം നടത്താനും ജില്ലാ കലക്ടര്‍ പഞ്ചായത്ത് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
പട്ടാമ്പി നഗരസഭയില്‍ നടന്ന യോഗത്തില്‍ പട്ടാമ്പി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഒ. ലക്ഷ്മികുട്ടി, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍, കൊപ്പം പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍, മുതുതല പഞ്ചായത്ത് പ്രസിഡന്റ് എ.ആനന്ദവല്ലി, സെക്രട്ടറിമാര്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.