കല്ലടിക്കോട് : കോഴിക്കോട് -പാലക്കാട് ദേശീയപാതയില്‍ കല്ലടി ക്കോട് പറോക്കോടും,പനയംപാടത്തും വാഹനങ്ങള്‍ അപകടത്തില്‍ പ്പെട്ടു. വ്യാഴാഴ്ച്ച രാവിലെ പറോകോട് വില്ലേജിന് സമീപം നിയന്ത്ര ണം വിട്ട ടിപ്പറാണ് അപകടത്തില്‍പെട്ടത്. കല്ലടിക്കോട് നിന്നും വാഴേമ്പുറത്തേക്ക് എംസാന്റ് കയറ്റി പോകുകയായിരിന്ന ടിപ്പര്‍ റോഡില്‍നിന്നും തെന്നി വശത്തേക്ക് ഇറങ്ങുകയായിരുന്നു.

ഉച്ചക്ക് രണ്ടുമണിക്ക് മണ്ണാര്‍ക്കാട് ഭാഗത്തു നിന്നും വരുകയായിരുന്ന സ്വകാര്യ ബസും, പാലക്കാടില്‍ നിന്നും മരുന്നുമായി വന്ന ലോറി യും തമ്മിലായിരിന്നു അപകടം. നിയന്ത്രണം വിട്ട ലോറി റോഡില്‍ തെന്നി കറങ്ങിതിരിഞ്ഞു നിന്നതോടെ അതിനുപുറകിലായി ബസ്സ് ഇടിക്കുകയായിരുന്നു. ഇരു അപകടങ്ങളിലും ആര്‍ക്കും പരിക്കില്ല.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!