അലനല്ലൂര്‍: ഉപ്പുകുളത്ത് കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ ടാ പ്പിങ് തൊഴിലാളി വെള്ളോങ്ങര ഹുസൈനെ സിപിഎം ജില്ലാ സെ ക്രട്ടറിയേറ്റ് അംഗവും മുന്‍ എംഎല്‍എയുമായ പികെ ശശി സന്ദര്‍ശി ച്ചു.കൂട് സ്ഥാപിച്ച് കടുവയെ പിടികൂടാനാവശ്യമായ നടപടികള്‍ വേ ഗത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് കഴിഞ്ഞ ദിവസം വനംവകുപ്പി ലെ ഉന്നത ഉദ്യോസ്ഥരോടും വകുപ്പ് മന്ത്രിയോടും ആവശ്യപ്പെട്ടിരു ന്നുവെന്നും കൂട് സ്ഥാപിക്കുന്നതിനായുള്ള പേപ്പര്‍ വര്‍ക്കുകള്‍ നട ത്തി വരികയാണെന്ന് വനം ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുള്ളതായി അദ്ദേഹം പറഞ്ഞു.
ഹുസൈന് ചികിത്സക്കായി ചിലവഴിച്ചിട്ടുള്ള മുഴുവന്‍ തുകയും ഉട നടി ലഭ്യമാക്കാനാവശ്യമായ നടപടികള്‍ വേഗത്തില്‍ ചെയ്ത് തീര്‍ക്ക ണമെന്ന് വനംവകുപ്പ് അധികൃതരോട് പികെ ശശി ആവശ്യപ്പെട്ടു. ഉപ്പുകുളം മലയോര പ്രദേശത്തെ വന്യജീവി ശല്ല്യത്തിന്റെ ഗൗരവം ഒരിക്കല്‍ കൂടി വിളിച്ച് വകുപ്പ് മന്ത്രിയുടേയും ഉദ്യോഗസ്ഥരുടേയും ശ്രദ്ധയില്‍പ്പെടുത്താമെന്നും അദ്ദേഹം അറിയിച്ചു.കഴിഞ്ഞ ദിവസം വന്യജീവി ആക്രമണമുണ്ടായ കൊഴിഞ്ഞുപോക്കില്‍ കൃഷ്ണന്റെ വീട്ടിലും പികെ ശശി സന്ദര്‍ശനം നടത്തി.
സിപിഎം മണ്ണാര്‍ക്കാട് ഏരിയ സെന്റര്‍ അംഗം എം ജയകൃഷ്ണന്‍, എട ത്തനാട്ടുകര ലോക്കല്‍ സെക്രട്ടറി സോമരാജന്‍,ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ സിടി രവീന്ദ്രന്‍,പി രഞ്ജിത്ത്, ഷൈജു, വി.ഷൈലജ,ബ്രാഞ്ച് സെക്രട്ടറിമാരായ ജയകൃഷ്ണന്‍,ധര്‍മ്മ പ്രസാദ്, മോഹനന്‍,ഡിവൈഎഫ്‌ഐ എടത്തനാട്ടുകര മേഖല സെക്രട്ടറി കൃഷ്ണകുമാര്‍,ജിനു,ഗഫൂര്‍,ടോമി,ഭാസ്‌കരന്‍,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി ഷമീര്‍ ബാബു,അനില്‍കുമാര്‍,നൈസി ബെന്നി,പി അക്ബറലി എന്നിവര്‍ പികെ ശശിയോടൊപ്പമുണ്ടായിരുന്നു.