കല്ലടിക്കോട്: കോഴിക്കോട് – പാലക്കാട്ദേ ശീയപാതയില്‍ ഓട്ടോ മറിഞ്ഞ് നാലുവയസ്സായ കുട്ടിയടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി ഒമ്പത് മണി യോടെ പാറക്കോട് വില്ലേജ് ഓഫീസിന് സമീപത്ത് വച്ചായിരുന്നു അപകടം.പാറോക്കോട് ഇറക്കത്തില്‍ റോഡിലെ കുഴിയില്‍ ഉണ്ടാ യിരുന്ന കല്ലില്‍ തട്ടി നിയന്ത്രണം വിട്ട ഓട്ടോ തലകീഴായി മറിഞ്ഞു നിരങ്ങി പോകുകയായിരുന്നുവെ ന്നാണ് വിവരം. മറിഞ്ഞു കിടക്കു ന്ന വാഹനത്തില്‍നിന്നും ശബ്ദം നില്‍ക്കാതാവുകയും കനത്ത തോ തില്‍ പുകയും വന്നത് പരിഭ്രാ ന്തിക്ക് ഇടയാക്കി. ഓടിക്കൂടിയ നാട്ടു കാരാണ് വാഹനം ഉയര്‍ത്തി യത്. കട അടച്ചശേഷം കരിമ്പയിലെ തന്റെ വീട്ടിലേക്ക് പോകും വഴിയായിരുന്നു അപകടം. ഈ അപകട ത്തിനു തൊട്ടുമുമ്പ് നിയന്ത്രണം വിട്ട കെ എസ് ആര്‍ ടി സി ബസ്സും കറങ്ങിത്തിരിഞ്ഞ് നിന്നു. സ്ഥിരം അപകടമേഖലയായ ഇവിടെ രണ്ടാഴ്ച്ചകിടയില്‍ നടക്കുന്ന പത്താമത്തെ അപകടമാണിത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!