അഗളി: അട്ടപ്പാടി കോട്ടത്തറയില്‍ രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റ സംഭവത്തില്‍ ഏഴ് പേരെ ഷോളയൂര്‍ പോലീസ് അറസ്റ്റു ചെയ്തു. കോ ട്ടത്തറ സ്വദേശികളായ ബാലാജി (21),അജോമോന്‍ (28),രാബിന്‍ (22),ആല്‍വിന്‍ (23),റിജോ ജോസ് (26),അജിത്ത് കുമാര്‍(24),രാഹുല്‍ (21) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെയായിരുന്നു കേസിനാസ്പദമാ യ സംഭവം.വാഹനത്തിലെ പ്രകാശം മങ്ങിയതാക്കുന്നതുമായി ബ ന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലേക്കും കത്തിക്കുത്തി ലും കലാശിച്ചതെന്നാണ് വിവരം.കോട്ടത്തറ സ്വദേശികളായ ഹരി ഹരന്‍,വിനീത് എന്നിവര്‍ക്കാണ് കുത്തേറ്റത്.ഒരാളുടെ വയറില്‍ പോ റലുണ്ട്.മറ്റൊരാള്‍ക്ക് സ്റ്റിച്ചുണ്ട്.ഇന്ന് ഉച്ചയോടെയാണ് ഏഴുപേരെയും പോലീസ് അറസ്റ്റ് ചെയ്തത്.
