മണ്ണാര്‍ക്കാട് : ത്യാഗത്തിന്റേയും സഹനത്തിന്റേയും ഓര്‍മ്മ പുതു ക്കി വിശ്വാസി സമൂഹം ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. പൊ തു ഈദ് ഗാഹുകള്‍ ഉണ്ടായിരുന്നില്ലെങ്കിലും പള്ളികളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിയന്ത്രിത എണ്ണം വിശ്വാസികളെ ഉള്‍പ്പെടു ത്തി പെരുന്നാള്‍ നമസ്‌കാരം നടന്നു. പ്രവാചകന്‍ ഇബ്രാഹിം നബി യുടെയും മകന്‍ ഇസ്മയിലിന്റേയും ത്യാഗത്തിന്റെ സ്മരണയാണ് ബ ലിപെരുന്നാള്‍.ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ജനിച്ച മകനെ ദൈവകല്‍പ്പന പ്രകാരം ബലി നല്‍കാന്‍ ഇബ്രാഹിം നബി തീരുമാ നിക്കുന്നു. എന്നാല്‍ നബിയുടെ ത്യാഗ സന്നദ്ധതയില്‍ തൃപ്തനായ ദൈവം മകനു പകരം ആടിനെ ബലി നല്‍കാന്‍ നിര്‍ദേശിച്ചു.ഈ ത്യാഗ സ്മരണയിലാണ് പെരുന്നാള്‍ ദിനത്തില്‍ ബലികര്‍മം നടത്തു ന്നത്.മഹാമാരി വിട്ടൊഴിയാത്ത ഈ വര്‍ഷവും കൂടിച്ചേരലുകളില്ലാ തെയാണ് ആഘോഷം.കോവിഡിനെ അതിജീവിക്കാന്‍ കരുത്തു പകരണമെന്ന പ്രാര്‍ത്ഥനയും പെരുന്നാളില്‍ നിറയുന്നു.