അലനല്ലൂര്‍:വന്യജീവികളുടെ ആക്രമണം മൂലം ദുരിതമനുഭവി ക്കുന്ന എടത്തനാട്ടുകര,ഉപ്പുകുളം പ്രദേശത്തെ കര്‍ഷകരെ എന്‍സി പി നേതാക്കള്‍ സന്ദര്‍ശിച്ചു.എന്‍സിപി അലനല്ലൂര്‍ മണ്ഡലം പ്രസി ഡന്റ് ഷാജഹാന്‍ ഉമ്മരന്‍,എന്‍വൈസി മണ്ഡലം പ്രസിഡന്റ് ഇബ്രാ ഹിം ബാദുഷ എന്നിവരാണ് കര്‍ഷകരെ കണ്ടത്.വാര്‍ഡ് മെമ്പര്‍ നൈസി ബെന്നിയുമായി ചര്‍ച്ച നടത്തി.പ്രശ്‌നബാധിത മേഖലകളും സന്ദര്‍ശിച്ചു.
എന്‍സിപി ബ്ലോക്ക് കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം വിഷയം മണ്ണാര്‍ക്കാട് ഡിഎഫ്ഒയുമായും ചര്‍ച്ച നടത്തി.വിഷയത്തില്‍ ഉടന്‍ നടപടി സ്വീകരിക്കാമെന്ന് ഡിഎഫ്ഒ ഉറപ്പു നല്‍കിയതായി എന്‍സിപി നേതാക്കള്‍ അറിയിച്ചു.