അലനല്ലൂര്‍: ജനവാസമേഖലയിലേക്ക് കടുവയെത്തുകയും ടാപ്പിങ് തൊഴിലാളിയെ ആക്രമിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഉപ്പുകുള ത്ത് ജനജീവിതത്തെ ബാധിച്ച ഭീതി വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥ രെ ജനപ്രതിനിധികള്‍ നേരില്‍ കണ്ട് ബോധ്യപ്പെടുത്തി.ചീഫ് ഫോ റസ്റ്റ് കണ്‍സര്‍വേറ്റര്‍ ഈസ്‌റ്റേണ്‍ സര്‍ക്കിള്‍ പാലക്കാട് പിപി പ്രമോദ്, ഡെപ്യുട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ആന്റ് സൈലന്റ് വാലി ഡിവിഷന്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നരേന്ദ്രനാഥ് വേളൂരി എന്നി വരെയാണ് അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത യുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചത്.
ഉപ്പുകുളത്തെ ജനങ്ങളുടെ ഭീതി അകറ്റാന്‍ വനംവകുപ്പ് മുന്നിട്ടിറ ങ്ങണമെന്നും പ്രദേശത്ത് വിഹരിക്കുന്ന വന്യജീവികളെ ഉടന്‍ പിടികൂടണമെന്നും ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.കൂട് സ്ഥാ പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് സിസിഎഫ് ഉറപ്പ് നല്‍കിയതായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത അറി യിച്ചു.ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ മഠത്തൊടി അലി,പഞ്ചായത്ത് അംഗങ്ങളായ ബഷീര്‍ പടുകുണ്ടില്‍,എം ജിഷ, പൗരസമിതി കണ്‍വീനര്‍ മഠത്തൊടി അബൂബക്കര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
അതേ സമയം ഉപ്പുകുളത്ത് നാട്ടുകല്‍ പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ആര്‍ രജീഷിന്റെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വനംവകുപ്പ് പ്രതിനിധികള്‍ എത്താതിരുന്നതിനെ തിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.വനംവകുപ്പിന്റെ നടപടി ജന ങ്ങളോടുള്ള വെല്ലുവിളിയാണെന്നും അനാസ്ഥ തുടര്‍ന്നാല്‍ ശക്ത മായ സമരപരിപാടികള്‍ക്ക് പൗരസമിതി നേതൃത്വം നല്‍കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.എന്നാല്‍ വിവരം ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് യോഗത്തിലേക്ക് എത്താതിരുന്നതെന്നാണ് വനംവകുപ്പ് വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.