മണ്ണാര്‍ക്കാട് : കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന വൈദ്യുത മേഖലാ സ്വാകാര്യവത്ക്കരണ ബില്ലിനെതിരെ വൈദ്യുത ജീവനക്കാരും,ഓഫീസര്‍മാരും, പെന്‍ഷന്‍കാരും സംയുക്തമായി എന്‍സിസിഒഇഇഇ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് ഹെഡ് പോസ്റ്റ് ഓ ഫീസിന് മുന്നില്‍ ധര്‍ണ നടത്തി.ആയിരം കേന്ദ്ര സര്‍ക്കാര്‍ ഓഫീ സുകള്‍ക്ക് മുന്നില്‍ വൈദ്യുതി ജീവനക്കാര്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റവിചാരണ ചെയ്യുന്നതിന്റെ ഭാഗമായായിരുന്നു സമരം.സി ഐ ടി യു ജില്ലാ സെക്രട്ടറി എം ഹംസ ഉദ്ഘാടനം ചെയ്തു പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ നേതാവ് കെ എ ശിവദാസന്‍ അധ്യക്ഷനായി. സി ഐ ടി യു ജില്ലാ ട്രഷറര്‍ ടി കെ അച്ചുതന്‍ , മനോമോഹനന്‍ ,കെ പി മസൂദ് , എം കൃഷ്ണകുമാര്‍,ടി ആര്‍ പ്രേംകുമാര്‍,മുഹമ്മദ് ബഷീര്‍, സി എന്‍ ശിവന്‍,പി ദാസന്‍,അജിത്,ഹക്കീം മണ്ണാര്‍ക്കാട് എന്നിവര്‍ സംസാരിച്ചു.