മണ്ണാര്‍ക്കാട്: പെട്രോള്‍,ഡീസല്‍,പാചക വാതക വിലവര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേ തൃത്വത്തില്‍ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. കെപിസിസി സെക്രട്ടറി പി ഹരിഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. മദ്യത്തേക്കള്‍ മൂന്നിരട്ടയിലധികം നികുതി ഇന്ധനത്തിന് ഏര്‍പ്പെ ടുത്തിയ കേന്ദ്ര കേരള സര്‍ക്കാരുകളുടെ നടപടി പ്രതിഷേധാര്‍ഹ മാണെന്ന് അദ്ദേഹം പറഞ്ഞു.ഇന്ധന വിലക്കയറ്റമുണ്ടായപ്പോള്‍ അധിക നികുതി വേണ്ടെന്ന് വച്ചും വിലകുറഞ്ഞപ്പോള്‍ കെഎസ്ആ ര്‍ടിസി ബസ് മിനിമം ചാര്‍ജ്ജ് കുറച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ പിണറായി വിജയന്‍ സര്‍ക്കാര്‍ മാതൃകയാക്കണം.പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാക ണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് വി.വി ഷൗക്കത്തലി അധ്യക്ഷനായി.ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് പി. മുരളീധരന്‍,നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് ഗിരീഷ് ഗുപ്ത,പി.മുത്തു,കാസിം ആലായന്‍,വര്‍ഗ്ഗീസ്, നൗഷാദ് ചേലഞ്ചേരി,ശശി കുമാര്‍,സി.മുഹമ്മദാലി,വി.സി രാമദാ സ്,എസ്.രാമന്‍കുട്ടി,പ്രേംകുമാര്‍ മാസ്റ്റര്‍,സക്കീര്‍ തയ്യില്‍,ഷിഹാബ് കുന്നത്ത്,അരുണ്‍ കുമാര്‍ പാലക്കുര്‍ശ്ശി,ആഷിഖ്,ജസീല്‍,ജലീല്‍ കൊളമ്പന്‍ എന്നിവര്‍ സംസാരിച്ചു.