പുലിയെന്ന് പ്രദേശവാസികള്‍
അലനല്ലൂര്‍: ചളവ താന്നിക്കുന്നില്‍ വീട്ടില്‍ കെട്ടിയിട്ടിരുന്ന വളര്‍ ത്തുനായയെ വന്യജീവി ആക്രമിച്ചു കൊന്നു.കൊഴിഞ്ഞു പോക്കില്‍ കൃഷ്ണന്റെ നായയാണ് ചത്തത്.കൂടിന് സമീപം ചങ്ങലയില്‍ ബന്ധി ച്ചിരുന്നതിനാല്‍ വന്യജീവിക്ക് നായയെ കൊണ്ട് പോകാനായിട്ടില്ല. ഇന്നലെ രാത്രിയിലാണ് സംഭവമെന്ന് കരുതുന്നു.രാവിലെയാണ് വീ ട്ടുകാര്‍ വിവരമറിയുന്നത്.
നായയെ ആക്രമിച്ചത് പുലിയാണെന്നാണ് പറയപ്പെടുന്നത്.നായയെ തിന്നാനുള്ള ശ്രമം നടത്തിയിട്ടുണ്ട്.സ്ഥലത്ത് കാല്‍പ്പാടുകള്‍ കണ്ടെ ത്തിയിട്ടുണ്ട്.വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വാ ര്‍ഡ് മെമ്പര്‍ പി രഞ്ജിത്ത്,എഎം ബ്രിജേഷ്,സിപിഎം ബ്രാഞ്ച് സെ ക്രട്ടറി സുഗതന്‍ കെ,സേതുമാധവന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ച് വന്യജീവി ആക്രമണങ്ങളില്‍ നിന്നും മേഖലയെ സംരക്ഷിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു.
ഒന്നര മാസം മുമ്പ് പ്രദേശവാസിയായ സുബ്രഹ്മണ്യന്റെ ആടിനെ വന്യജീവി പിടിച്ചിരുന്നു.കഴിഞ്ഞദിവസം മേയാന്‍ വിട്ട പള്ളത്ത് സ ക്കീറിന്റെ ഗര്‍ഭിണിയായ ആടിനെയും കാണാതായിരുന്നു. വന്യ ജീവി പിടിച്ചതായാണ് സംശയം.ഉപ്പുകുളം ഭാഗത്ത് കടുവ പുലി എ ന്നിവയെ നാട്ടുകാര്‍ കണ്ടിരുന്നു.പ്രദേശത്ത് കടുവയും പുലിയും വിഹരിക്കുന്നത് മലയോരത്തെ ജീവിതത്തിന് വെല്ലുവിളിയായി മാറി കഴിഞ്ഞു.ഉപ്പുകുളത്ത് ടാപ്പിങ് തൊഴിലാളിയെ ആക്രമിച്ചത്ക ടുവയാണെന്ന് സ്ഥിരീകരിച്ചിട്ടും കൂട് സ്ഥാപിച്ച് കടുവയെ പിടികൂ ടി ജനങ്ങളുടെ ഭീതി അകറ്റുന്നതിലുള്ള വനംവകുപ്പിന്റെ മെല്ലെ പ്പോക്ക് പ്രതിഷേധം ശക്തമാക്കുകയാണ്.വനംവകുപ്പ് അനാസ്ഥ കാണി ക്കുകയാണെന്നാരോപിച്ച് ഉപ്പുകുളം പൗരസമിതി പ്രത്യക്ഷ സമരവുമായി രംഗത്ത് വന്നിരുന്നു.
വന്യജീവി സാന്നിദ്ധ്യം ഉറപ്പായ പശ്ചാത്തലത്തില്‍ പലയിടങ്ങളി ലായി ക്യാമറകള്‍ സ്ഥാപിച്ച് വന്യജീവിയെ നിരീക്ഷിച്ച് വരിക യാണ് വനംവകുപ്പ്.സ്വകാര്യ തോട്ടങ്ങളിലടക്കം പൊന്തക്കാടുകള്‍ വളര്‍ന്ന് നില്‍ക്കുന്നത് ജനവാസ മേഖലയില്‍ വന്യജീവികള്‍ തമ്പ ടിക്കുന്നതിന് കാരണമാകുന്നതായി വനംവകുപ്പ് ചൂണ്ടിക്കാട്ടിയതി ന്റെ അടിസ്ഥാനത്തില്‍ മേഖലയില്‍ പൊന്തക്കാടുകള്‍ വെട്ടിതെ ളിക്കുന്നതും നടന്ന് വരുന്നുണ്ട്.അതേ സമയം മലയോര മേഖലയില്‍ തെരുവ് വിളക്കുകള്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ ജാഗ്രത സമിതി യോ ഗത്തില്‍ തീരുമാനമെടുത്തെങ്കിലും നടപ്പിലായിട്ടില്ല. വളര്‍ ത്തുമൃ ഗങ്ങളെ ആക്രമിക്കുന്ന വന്യജീവികളെ കൂട് വെച്ച് പിടികൂടി വന യോര ഗ്രാമങ്ങളില്‍ ജീവിത സുരക്ഷ ഉറപ്പാക്കാന്‍ വനംവകുപ്പ് നടപ ടി സ്വീകരിക്കണമെന്നാണ് ആവശ്യവും ശക്തമായി കഴിഞ്ഞു.