അലനല്ലൂര്‍:വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരു ക്കുന്ന സംസ്ഥാന സഹകരണ വകുപ്പിന്റെ വിദ്യാതരംഗിണി പദ്ധ തി അലനല്ലൂര്‍ സഹകരണ അര്‍ബന്‍ ക്രെഡിറ്റ് സൊസൈറ്റിയില്‍ തുടങ്ങി.മൊബൈല്‍ ഫോണ്‍ വാങ്ങുന്നതിനായി പരമാവധി പതി നായിരം രൂപ വരെ പലിശരഹിത വായ്പയായി നല്‍കുന്നതാണ് പദ്ധ തി.
സഹകരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന പരിധിയില്‍ വരുന്ന അ ര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്കു ബന്ധപ്പെട്ട സ്‌കൂള്‍ അധികൃതരുടെ സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് മൊബൈല്‍ ഫോ ണ്‍ വാങ്ങുന്നതിനായി വായ്പ അനുവദിക്കുക.24 മാസത്തെ തുല്യ ഗ ഡുക്കളായി തിരിച്ചടയ്ക്കണം.കാലവധിക്ക് ശേഷം ബാക്കി നില്‍ ക്കുന്ന തുകയ്ക്ക് പരമാവധി എട്ടു ശതമാനം പലിശ ഈടാക്കും.
സഹകരണ സംഘം അസി.രജിസ്ട്രാര്‍ കെജി സാബു ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ പി മുസ്തഫ അധ്യക്ഷത വഹിച്ചു.സംഘം സെക്രട്ടറി ഒ വി ബിനേഷ്,യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ രവീന്ദ്രന്‍ എന്നി വര്‍ സംബന്ധിച്ചു.