മണ്ണാർക്കാട്: കോട്ടോപ്പാടം പഞ്ചായത്ത് ആര്യമ്പാവ് മുസ്ലിം
ലീഗ്കമ്മിറ്റി എസ് എസ് എൽ സി പരീക്ഷയിൽ സമ്പൂർണ്ണ എപ്ലസ് ലഭിച്ച പത്താം വാർഡിലെവിദ്യാർത്ഥികളെ അനുമോദിച്ചു. മുസ്ലിം ലീഗ് സെക്രട്ടറി അഡ്വ. ടി.എ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർമാൻ പാറയിൽ മുഹമ്മദാലി അധ്യക്ഷത വഹിച്ചു.യൂത്ത് ലീഗ് വാർഡ് പ്രസിഡന്റ് നൗഷാദ് പടുവിൽ, മുൻഗാമ പഞ്ചായത്ത് മെമ്പർ കാസിം കുന്നത്ത്, റഹൂഫ്.എൻ, എം.എസ്.എഫ് ഭാരവാഹികളായ ബിലാൽ.കെ, അസ്ഹറുദ്ദീൻ. ടി, മുഹമ്മദ് യാസിർ.കെ എന്നിവർ സംബന്ധിച്ചു.
![](http://unveilnewser.com/wp-content/uploads/2021/07/WhatsApp-Image-2021-07-07-at-22.11.02-2-1024x246.jpeg)