അലനല്ലൂര്‍:വന്യജീവി സാന്നിധ്യമുള്ള പടിക്കപ്പാടത്ത് കാട് വെട്ടി തെളിച്ച് ജനകീയ കൂട്ടായ്മ മാതൃകയായി.ഏറെക്കാലമായി കാട് പിടിച്ചു കിടന്നിരുന്ന കോട്ടമല എസ്റ്റോറ്റാണ് പടിക്കപ്പാടം ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ വെട്ടിതെളിച്ചത്. കഴിഞ്ഞ ദിവസം പടിക്കപ്പാടത്ത് ബൈക്ക് യാത്രികന് പുലിയെ കണ്ടതായി പറഞ്ഞി രുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വന്യജീവികള്‍ തമ്പടിക്കാന്‍ സാധ്യതയുള്ള പൊന്തക്കാടുകള്‍ വെട്ടി വൃത്തിയാക്കിയത്.വാര്‍ഡ് അംഗങ്ങളായ മഠത്തൊടി അലി, ബഷീര്‍ പടുകുണ്ടില്‍, ജനകീയ കൂട്ടായ്മ അംഗങ്ങളായ ഉമ്മര്‍ പടുകുണ്ടില്‍, ടി.പി ഇബ്രാഹിം, സ ത്താര്‍, നസീഹ്, നിസാം, നാണി പടുകുണ്ടില്‍, ഷംസുദ്ദീന് എന്നിവര്‍ നേതൃത്വം നല്കി.