കോവാക്‌സിന്‍ കുത്തിവെപ്പെടുത്തവര്‍ 218 പേര്‍
മണ്ണാര്‍ക്കാട്:പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 11 പേര്‍ കോവിഷീ ല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ 60 വയസിനു മുകളിലുള്ള 10 പേര്‍ ഒന്നാം ഡോസും ഒരാള്‍ രണ്ടാം ഡോസുമടക്കം 11 പേരാണ് കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തിട്ടുള്ളത്. ആകെ ഒരു സെഷനി ലൂടെയാണ് കുത്തിവെപ്പ് നടന്നത്.
ആകെ 218 പേരാണ് കോവാക്‌സിന്‍ കുത്തിവെപ്പെടുത്തത്.ഇതില്‍ 18 വയസ്സിനു മുകളിലും 45 വയസ്സിനു താഴെയുമായ 46 പേര്‍ ഒന്നാം ഡോസും 161 പേര്‍ രണ്ടാം ഡോസുമടക്കം 207 പേരും കുത്തിവെപ്പെ ടുത്തു.മുഴുവന്‍ പേരും പുരുഷന്മാരാണ്.45 വയസ്സിനും 60നും ഇടയി ലുള്ള 11 പേര്‍ രണ്ടാം ഡോസും കുത്തിവെപ്പെടുത്തിട്ടുണ്ട്. ആകെ ഒരു സെഷനിലൂടെയാണ് കുത്തിവെപ്പ് നടന്നത്.
ഇതു കൂടാതെ ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്നും ഒരു ഗര്‍ഭിണി യും, അനുബന്ധ രോഗ സങ്കീര്‍ണ്ണതകളുള്ള 18 വയസ്സിനും 45 വയസ്സി നും ഇടയിലുള്ള 1638 പേര്‍ ഒന്നാം ഡോസും 78 പേര്‍ രണ്ടാം ഡോസുമ ടക്കം 1716 പേരും കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതി ല്‍ 850 പുരുഷന്‍മാരും 866 സ്ത്രീകളും ഉള്‍പ്പെടും.
70 ആരോഗ്യ പ്രവര്‍ത്തകര്‍ ഒന്നാം ഡോസും 3 പേര്‍ രണ്ടാം ഡോസു മടക്കം 73 പേരും, 145 മുന്നണി പ്രവര്‍ത്തകര്‍ രണ്ടാം ഡോസും, 45 മു തല്‍ 60 വരെയുള്ളവരില്‍ 215 പേര്‍ ഒന്നാം ഡോസും 229 പേര്‍ രണ്ടാം ഡോസുമടക്കം 444 പേരും, 60 വയസ്സിനു മുകളിലുള്ള 115 പേര്‍ ഒന്നാം ഡോസും 103 പേര്‍ രണ്ടാം ഡോസുമടക്കം 218 പേരും സ്വകാ ര്യ ആശുപത്രികളില്‍ കുത്തിവെപ്പെടുത്തിട്ടുണ്ട്. ആകെ നാലു സെഷനുകളിലൂടെയാണ് കുത്തിവെപ്പ് നടന്നത്.
കുത്തിവെപ്പെടുത്ത ആര്‍ക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്‌ന ങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.റീത്ത കെ.പി അറിയിച്ചു