അഗളി: തിരുവിഴാംകുന്ന് അമ്പലപ്പാറ മോഡല്‍ ഫോറസ്റ്റ് സ്‌റ്റേഷ നും ആനക്കട്ടി ഫോറസ്റ്റ് ചെക്‌പോസ്റ്റ് കെട്ടിട സമുച്ചയത്തിനും തി ങ്കളാഴ്ച തറക്കല്ലിടും.മുക്കാലി ഫോറസ്റ്റ് ഡോര്‍മിറ്ററിയില്‍ രാവിലെ 11ന് നടക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും.അഡ്വ.എന്‍.ഷംസുദ്ദീന്‍ എംഎല്‍എ അധ്യക്ഷനാകും.മണ്ണാര്‍ക്കാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കെഎ മുഹമ്മദ് സൈനുല്‍ ആബിദീന്‍,അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍,ഗ്രാമ പഞ്ചായത്തു പ്രസി ഡന്റുമാരായ അംബിക ലക്ഷ്മണന്‍,രാമമൂര്‍ത്തി,അക്കര ജസീന, വിവിധ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വേലമ്മാള്‍, നൂറുസ്സലാം, കൃഷ്ണകുമാര്‍ എംവി,ബിന്ദു കൃഷ്ണന്‍ കുട്ടി എന്നിവര്‍ സംസാരിക്കും. പാലക്കാട് ഇസ്റ്റേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പിപി പ്രമോദ് സ്വാഗതവും സൈലന്റ് വാലി നാഷണല്‍ പാര്‍ക്ക് വൈല്‍ ഡ് ലൈഫ് വാര്‍ഡന്‍ നരേന്ദ്രനാഥ് വേളൂരി നന്ദിയും പറയും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!