അഗളി: ഷോളയൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ വന്യ മൃഗശല്ല്യം രൂക്ഷം.കാട്ടാനയും കാട്ടുനായ്ക്കളും കാട്ടുപന്നിയുമെ ല്ലാം ഭീതിയായി മാറിയിരിക്കുകയാണ്.ഒരാഴ്ചക്കിടെ ഏക്കറുകണ ക്കിന് കൃഷിനാശമാണ് വന്യമൃഗങ്ങള്‍ മൂലം സംഭവിച്ചിട്ടുള്ളത്. പെട്ടിക്കല്‍,വയലൂര്‍ നഞ്ചന്‍ കോളനി,വരഗംപാടി,ഷോളയൂര്‍ പ്ര ദേശങ്ങളിലാണ് കാട്ടാന ശല്ല്യമുള്ളത്.ആറേക്കറോളം സ്ഥലത്തെ വാഴ,തെങ്ങ്,കവുങ്ങ് എന്നിവ നശിപ്പിച്ചിട്ടുണ്ട്.രാപ്പകല്‍ ഭേദമന്യേ യുള്ള കാട്ടാനയുടെ വിഹാരം ജനത്തെ ഭീതിയിലാക്കുന്നുമുണ്ട്. വൈദ്യുതി വേലിയിലേക്ക് മരം തള്ളിയിട്ടാണ് ഇവ കൃഷിയിടത്തി ലേക്ക് കയറുന്നത്.കൃഷിനാശം വരുത്തുന്ന കാട്ടാനകള്‍ക്ക് മുന്നില്‍ കര്‍ഷകര്‍ നിസ്സഹായരാവുകയാണ്.കാട്ടുപന്നികളും കൃഷിനാശം വരുത്തുന്നുണ്ട്.ഇരുപതോളം വരുന്ന കാട്ടുനായ്ക്കളുടെ കൂട്ടത്തി ന്റെ ആക്രമണത്തില്‍ മൂന്ന് പശുക്കള്‍ കൊല്ലപ്പെടുകയും ഒരു പശു വിന് ഗുരുതരമായി പരിക്ക് ഏല്‍ക്കുകയും ചെയ്തതായി പ്രദേശവാ സികള്‍ പറയുന്നു.വന്യമൃഗങ്ങളില്‍ നിന്നും കൃഷി സംരക്ഷിക്കണ മെന്നും കൃഷി നാശത്തിന് മതിയായ നഷ്ടപരിഹാരം നല്‍കണമെ ന്നാണ് കര്‍ഷകരുടെ ആവശ്യം.