മണ്ണാര്‍ക്കാട് :കുമരംപുത്തൂര്‍ ചുങ്കം യു.പി സ്‌കൂള്‍ – സൗത്ത് പള്ളി ക്കുന്ന് റോഡ് നവീകരണത്തിനു ജില്ലാ പഞ്ചായത്ത് 2021-22 വാര്‍ഷി ക പദ്ധതിയില്‍ 20 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍ അറിയിച്ചു.കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, ചുങ്കം സെന്റര്‍ എന്നിവട ങ്ങളിലേക്ക് പള്ളിക്കുന്ന്, നെച്ചുള്ളി, മൈലാംപാടം പ്രദേശത്തുകാര്‍ എളുപ്പം വഴിയായി ഗതാഗതം നടത്തുന്ന ഈ റോഡിന്റെ നിലവി ലെ സ്ഥിതി ദയനീയമാണ്.റോഡ് വ്യാപകമായി പൊട്ടി പൊളി ഞ്ഞും കുഴികള്‍ നിറഞ്ഞത്തിനാലും ഗതാഗതം ദുഷ്‌ക്കരമായ സാ ഹചര്യത്തിലാണ് ഈ റോഡ് നവീകരണത്തിനു തുക അനുവദിച്ചി ട്ടുള്ളത് എന്ന് ഗഫൂര്‍ കോല്‍കളത്തില്‍ അറിയിച്ചു.ജില്ലാ പഞ്ചായത്ത് അംഗം ഗഫൂര്‍കോല്‍കളത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ലക്ഷ്മിക്കുട്ടി,മെമ്പര്‍മാരായ രുഗ്മണി, റസീന, അസി.എഞ്ചിനീയര്‍ ഇ പി റഷീദ്, പൊതു പ്രവര്‍ത്തകരായ ബഷീര്‍ കാട്ടിക്കുന്നന്‍, കബീര്‍ മണ്ണാറോട്ടില്‍, ഹകീം എന്നിവര്‍ റോഡ് സന്ദര്‍ശിച്ചു.