കുമരംപുത്തൂര്‍: പയ്യനെടം സ്വദേശിനി വിലാസിനിയുടെ സ്വപ്‌ന വീടിന് ഐഎജി മണ്ണാര്‍ക്കാട് താലൂക്ക് കമ്മിറ്റി പ്രവര്‍ത്തകര്‍ അസ്തി വാരമൊരുക്കി നല്‍കി മാതൃകയായി.ശ്രമദാനത്തിലൂടെ നടന്ന പ്ര വൃത്തികള്‍ക്ക് കണ്‍വീനര്‍ അസ്ലം അച്ചു നേതൃത്വം നല്‍കി. പ്രവര്‍ ത്തകരായ ശരത് ബാബു, കുഞ്ഞുമുഹമ്മദ്, ദീപിക,സുഹ്‌റ, നസീര്‍, ഷഫീക്ക്,ശ്രീജിത്ത്,നൗഷാദ്,അബ്ബാസ്,അബുറജ,കെപി അബ്ദുള്‍ റഹ്മാന്‍,സക്കരിയ,ഫക്രുദ്ദീന്‍,ബാബു മങ്ങാടന്‍,എഞ്ചിനീയര്‍ മുരളി, അമ്മു ടീച്ചര്‍,പ്രദേശവാസിയായ സുബൈര്‍ സോണി എന്നിവര്‍ പങ്കെടുത്തു.ഐഎജി പ്രവര്‍ത്തകന്‍ അന്‍സാര്‍ വെള്ളപ്പാടമാണ് തന്റെ ജെസിബി പ്രവൃത്തികള്‍ക്ക് സൗജന്യമായി വിട്ടു നല്‍കിയത്.
ഒരു നാഴി മണ്ണ് മോഹിച്ചും അതിലൊരു കൂര സ്വപ്‌നം കണ്ടും വിലാ സിനി കുറിച്ച കവിതയാണ് വീടെന്ന സ്വപ്‌നത്തിന്റെ സാഫല്യത്തി നുള്ള നിമിത്തമായത്.കവിത സുഹൃത്തും അധ്യാപികയുമായ അമ്മു കൃഷ്ണ ആലപിക്കുകയും സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കു കയും ചെയ്തതോടെ വിലാസിനിയുടെ ജീവിതം ചര്‍ച്ചയായി. വാര്‍ ത്താ മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ വിലാസിനിയുടെ ഒരു നാഴി മണ്ണെന്ന മോഹം പൂവണിയിക്കാന്‍ വാര്‍ത്ത കണ്ട് വടക്കഞ്ചേരി സ്വദേശിയെത്തി.പയ്യനെടുത്ത് നാല് സെന്റ് സ്ഥലം വാങ്ങി നല്‍കി. കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്തു.ആ സ്ഥലത്താണ് വീടുയരാന്‍ പോകുന്നത്.