ഷോളയൂര്‍: ഗ്രാമ പഞ്ചായത്ത് അധ്യക്ഷന്‍ പി രാമമൂര്‍ത്തിയുടെ പേരില്‍ വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് സൃഷ്ടിച്ച് പണം തട്ടാന്‍ അജ്ഞാതന്‍ ശ്രമിച്ചതായി പരാതി.സിപിഎം നേതാവും ജീവകാ രുണ്യ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയനുമായ രാമമൂര്‍ത്തിയുടെ പേരിലുള്ള തട്ടിപ്പു സുഹൃത്തുക്കളാണ് കണ്ടെത്തിയത്.കഴിഞ്ഞ ദിവസം പല സുഹൃത്തുക്കള്‍ക്കും 500 മുതല്‍ 15,000 രൂപ വരെ സഹായം ആവശ്യപ്പെട്ട് സന്ദേശം എത്തിയിരുന്നു.ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പാണെന്ന് വ്യക്തമായത്. പോലീസില്‍ പരാതി നല്കി.കഴിഞ്ഞ ദിവസം പെട്രോള്‍ പമ്പ് ഉടമയുടെ പേരിലും സമാന രീതിയില്‍ തട്ടിപ്പു നടത്താന്‍ ശ്രമം നടന്നതായും പരാതിയുണ്ട്.