അഗളി:പ്രതീകാത്മക കൊറോണ വൈറസുകള്‍ അഭിനേതാക്കളാ കുന്ന എഐവൈഎഫ് അട്ടപ്പാടി മണ്ഡലം കമ്മിറ്റിയുടെ തെരുവു നാടകം ശ്രദ്ധേയമാകുന്നു.കോവിഡ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് നാടകം തയ്യാറാക്കിയത്.കോവിഡ് മാനദണ്ഡങ്ങള്‍ പാ ലിച്ചില്ലെങ്കില്‍ അതിതീവ്ര രോഗാണു നിങ്ങളെ കീഴടക്കുമെന്നും സു രക്ഷ മുന്‍കരുതലുകള്‍ പാലിച്ചാല്‍ രോഗാണു ഈ ലോകത്ത് നിന്നു തന്നെ പോകുമെന്ന സന്ദേശവുമായാണ് അങ്ങാടികളില്‍ ജനങ്ങളെ ബോധവല്‍ക്കരിച്ച് നാടകം അരങ്ങേറുന്നത്. എഐ വൈഎഫ് മണ്ഡ ലം കമ്മിറ്റി അംഗം ഷിനോജ് ആണ് നാടകത്തിന്റെ രചയിതാവ്. അഗളി,ഗൂളിക്കടവ് അങ്ങാടികളില്‍ ബോധവല്‍ ക്കരണ തെരുവു നാടകം അരങ്ങേറി.മണ്ഡലം സെക്രട്ടറി അരുണ്‍ ഗാന്ധി ഉദ്ഘാടനം ചെയ്തു.മണ്ഡലം കമ്മിറ്റി അംഗങ്ങളായ നൗഷാദ് ചേന്നനാട്ട്,ജോബി പുത്തന്‍പറമ്പില്‍,സികെ അലി,ബാലു നക്കുപ്പതി,യൂണിറ്റ് ഭാരവാ ഹികളായ ശരത്ത് ചാളയൂര്‍,വൈശാഖ് ഷാജി കുമാര്‍,മുരുകേശ് ചെ റുന്നാലി,ജനപ്രതിനിധികളായ ശെല്‍വന്‍, മണി സാമ്പാര്‍ക്കോട് എ ന്നിവര്‍ നേതൃത്വം നല്‍കി.