പാലക്കാട്: പാലക്കാട് എംപ്ലോയബിലിറ്റി സെന്ററിന്റെ കീഴില്‍ വിവിധ സ്വകാര്യസ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ സംഘടിപ്പിക്കുന്നു.
ബിസിനസ് എക്‌സിക്യൂട്ടീവ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഹെഡ്, എസ് .ഇ.ഒ. അനലിസ്റ്റ്, സെയില്‍സ് മാനേജര്‍, യു ഐ/ യു എക്‌സ് ഡെവല പ്പര്‍, കസ്റ്റമര്‍ സര്‍വീസ് എക്‌സിക്യൂട്ടീവ്, അഡ്മിഷന്‍ കൗണ്‍സിലര്‍, മെക്കാനിക്കല്‍ ഫാക്കല്‍റ്റി, ഇലക്ട്രിക്കല്‍ ഫാക്കല്‍റ്റി, സിവില്‍ ഫാക്കല്‍റ്റി, സോഫ്റ്റ്വെയര്‍ ഫാക്കല്‍റ്റി എന്നീ ഒഴിവുകളാണു ള്ളത്.
എസ്എസ്എല്‍.സി., പ്ലസ് ടു, ഡിഗ്രി, ഡിപ്ലോമ, ബി. ഇ, ബിടെക്, ബി.എസ്.സി./എം.എസ്.സി. സി.എസ്. യോഗ്യതയുള്ള വര്‍ http://forms.gle/vg7n8D68kVJX8Yey5 ല്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 0491- 2505435.