അലനല്ലൂര്‍: മുറിയക്കണ്ണിയില്‍ കോവിഡ് കേസുകള്‍ കൂടുതല്‍ റി പ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അത്തരം വീടുകളിലെ കന്നുകാ ലികള്‍ക്ക് തീറ്റ എത്തിച്ചു നല്‍കി വാര്‍ഡ് മെമ്പര്‍ അനില്‍കുമാറും ഡി.വൈ.എഫ്.ഐ. മുറിയക്കണ്ണി യൂണിറ്റിലെ പ്രവര്‍ത്തകരും മാ തൃകയായി.പോസിറ്റീവ് ആയവരും സമ്പര്‍ക്കമുള്ളവരും പുറത്തിറ ങ്ങാതെ വീട്ടിലിരിക്കുന്നത് പൊതു സമൂഹത്തിന്റെ കൂടി ആരോ ഗ്യ സംരക്ഷണത്തിനാണ് എന്ന് മനസിലാക്കിയതുകൊണ്ട് അവരു ടെ പ്രയാസങ്ങള്‍ സ്വന്തം പ്രയാസമായി ഏറ്റെടുത്താണ് യുവാക്കള്‍ സാമൂഹ്യ സേവനത്തിന്റെ മാതൃക തീര്‍ത്തത്.ഒരാഴ്ചക്കുള്ള തീറ്റ യാണ് എത്തിച്ചു നല്‍കിയത്. ഇതു കഴിഞ്ഞാല്‍ മെമ്പറെയോ ഡി. വൈ.എഫ്.ഐ പ്രവര്‍ത്തകരെയോ അറിയിച്ചാല്‍ ഉടന്‍ എത്തിച്ചു നല്‍കുമെന്നും പ്രവര്‍ത്തകര്‍ അറിയിച്ചു.വാര്‍ഡ് മെമ്പര്‍ അനില്‍ കുമാര്‍, നുസൈബുദ്ദീന്‍ ആലിക്കല്‍, ഷാഹിറലി പൂതാനി, ഫിറോസ് തയ്യില്‍, അനീസ് തയ്യില്‍, റിയാസ് കൊങ്ങത്ത് എന്നിവര്‍ നേതൃത്വം നല്‍കി.