ചിറ്റൂര്‍:കാര്‍ഷിക കണക്ഷനുള്ള പമ്പുകള്‍ സോളാറിലേക്ക് മാറ്റുന്ന തോടെ കര്‍ഷകര്‍ക്ക് ജലസേചനത്തിനുള്ള ഭാരിച്ച ചെലവ് കുറ യ്ക്കാനും അതുവഴി കൃഷി കൂടുതല്‍ ലാഭകരമാക്കാന്‍ കഴിയു മെ ന്നും വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. അനര്‍ട്ടി ന്റെ നേതൃത്വത്തില്‍ കാര്‍ബണ്‍ രഹിത കൃഷിയിടങ്ങള്‍ എന്ന ല ക്ഷ്യത്തോടെ പി. എം. കെ. യു എസ്. യു. എം. പദ്ധതിയില്‍ ഉള്‍പ്പെടു ത്തി നിലവിലെ കാര്‍ഷിക കണക്ഷനുള്ള പമ്പുകള്‍ സോളാറിലേ ക്ക് മാറ്റുന്ന പദ്ധതിയുടെ ഉദ്ഘാടനം ചിറ്റൂര്‍ മിനി സിവില്‍ സ്റ്റേഷന്‍ ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കെ.എസ്.ഇ.ബി, കൃഷിവകുപ്പ് എന്നിവയുടെ സഹകരണത്തോടെ യാണ് പദ്ധതി നടപ്പാക്കുന്നത്. കാര്‍ഷിക പമ്പുകള്‍ മാത്രമല്ല ഒരു വീട്ടിലേക്ക് അത്യാവശ്യമായ ഫാന്‍, ലൈറ്റ് എന്നിവയും സോളാറില്‍ നിന്നും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. ജലസേചനം ആവശ്യമില്ലാത്ത സമയത്തും മഴയുള്ള സമയത്തും കൂടുതലായി ഉത്പാദിപ്പിക്കപ്പെടു ന്ന വൈദ്യുതി കെ.എസ്.ഇ. ബിക്ക് നല്‍കുന്നതിലൂടെ കര്‍ഷകര്‍ക്ക് കൂടുതല്‍ നേട്ടം ലഭിക്കും. കര്‍ഷകര്‍ ഏറെയുള്ള ചിറ്റൂര്‍ മണ്ഡലത്തി ല്‍ മാതൃക പദ്ധതി എന്ന രീതിയിലാണ് തുടക്കം കുറിച്ചത്. മന്ത്രി കെ കൃഷ്ണന്‍കുട്ടി സ്വന്തം പുരയിടത്തിലെ കാര്‍ഷിക കണക്ഷനുള്ള പമ്പുകള്‍ സോളര്‍ ആക്കുന്നതിനുള്ള സമ്മതപത്രം അനര്‍ട്ട് സി.ഇ. ഒ പ്രസാദിന് കൈമാറി. ഒന്നു മുതല്‍ 7.5 വരെയുള്ള എച്ച്.പി പമ്പുകള്‍ ക്ക് അര്‍ഹമായ സബ്‌സിഡി ആനുകൂല്യം ലഭിക്കും.

ചിറ്റൂര്‍- തത്തമംഗലം നഗരസഭ ചെയര്‍പേഴ്‌സണ്‍ ആര്‍. എല്‍ കവിത, അഗ്രികള്‍ച്ചര്‍ ഓഫീസര്‍ പി ആര്‍ ഷീല, കെ.എസ്.ഇ.ബി എക്‌സി ക്യൂട്ടീവ് എന്‍ജിനീയര്‍ എ. സുചിത്ര, ജോയിന്‍ ചീഫ് ടെക്‌നിക്കല്‍ മാനേജര്‍ ആര്‍. ജയകുമാര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!