കുമരംപുത്തൂര്‍: യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡ ലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുമരംപുത്തൂരില്‍ പകല്‍പ്പന്തം സംഘടിപ്പിച്ചു.പിഞ്ചുമക്കളെ പീഡിപ്പിച്ചു കൊല്ലുന്ന കണ്ണില്ലാത്ത ക്രൂരതക്കും ഭരണത്തണലില്‍ സിപിഎം ഡിവൈഎഫ്‌ഐ അധോ ലോക മാഫിയ പ്രവര്‍ത്തനം നടക്കുന്നുവെന്നാരോപിച്ചും വാളയാര്‍ മുതല്‍ വണ്ടിപ്പെരിയാര്‍ വരെ എന്ന മുദ്രാവാക്യമുയര്‍ത്തിയായി രുന്നു സമരം.ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പി അഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡ ലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത അധ്യക്ഷനായി.ജില്ലാ ജനറല്‍ സെക്ര ട്ടറി അരുണ്‍കുമാര്‍ പാലക്കുര്‍ശ്ശി,മുന്‍ നിയോജക മണ്ഡലം പ്രസി ഡന്റ് നൗഫല്‍ തങ്ങള്‍,അമീന്‍ നെല്ലിക്കുന്നന്‍,ഷാനു നിഷാനു, അസീസ് കാര,രാജന്‍ ആമ്പാടത്ത്,നസീഫ് പാലക്കഴി,സിജാദ് അമ്പലപ്പാറ,അജേഷ് തോരാപുരം,ഹാരിസ് തത്തേങ്ങലം,കബീര്‍ ചങ്ങലീരി,രമേഷ് ഗുപ്ത,സുധീര്‍ കാപ്പുപറമ്പ്,സിറാജ് ആലായന്‍, നസീര്‍ പൂതക്കോടന്‍,ഷെഫീഖ്,ജിയന്റോ ജോണ്‍,ജാസിം ചെ ങ്ങോടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.