അലനല്ലൂര്‍: എടത്തനാട്ടുകര ഉപ്പുകുളത്ത് ടാപ്പിങ് തൊഴിലാളിക്കു നേരെ കടുവയുടെ ആക്രമണം ഉണ്ടായ സാഹചര്യത്തില്‍ കടുവയെ പിടികൂടുന്നതിനായി കൂട് സ്ഥാപിക്കാതെ വനംവകുപ്പ് അനാസ്ഥ തുടരുകയാണെന്നാരോപിച്ച് ഉപ്പുകുളം പൗരസമിതി പൊന്‍പാറയി ല്‍ ജീവന്‍ രക്ഷാ സമരം നടത്തി. മൂന്ന് ദിവസത്തിനകം കൂട് സ്ഥാ പിക്കുമെന്ന വനംവകുപ്പിന്റെ ഉറപ്പ് ഒരാഴ്ച്ചയോളമായിട്ടും പാലി ക്കാത്ത സാഹചര്യത്തിലാണ് പൗരസമതിയുടെ പ്രതിഷേധം. വാര്‍ ഡ് അംഗം ബഷീര്‍ പടുകുണ്ടില്‍ ഉദ്ഘാടനം ചെയ്തു. പത്മജന്‍ മുണ്ട ഞ്ചീരി അധ്യക്ഷത വഹിച്ചു. ഫാ.ജെയ്‌സണ്‍ ആക്കപറമ്പില്‍, പൗര സമിതി കണ്‍വീനര്‍ മഠത്തൊടി അബൂബക്കര്‍, ജോണി കൈതമറ്റം, അയ്യപ്പന്‍ കൂറുപാടത്ത്, ടി.കെ മുഹമ്മദ്, ടി.പി ഫക്രുദ്ധീന്‍, സലാം പടുകുണ്ടില്‍, കെ.പി സത്യപാലന്‍, എം.റാഫി, ടി.പി ഇല്യാസ്, ഇസ്മായില്‍ ആര്യാടന്‍ എന്നിവര്‍ സംസാരിച്ചു. വനംവകുപ്പ് അനാ സ്ഥ തുടര്‍ന്നാല്‍ തുടര്‍ സമരപരിപാടികളുമായി മുന്നോട്ടുപോകു മെന്ന് പൗരസമിതി ഭാരവാഹികള്‍ പറഞ്ഞു.