മണ്ണാര്‍ക്കാട്: സേവ് മണ്ണാര്‍ക്കാട് ജനകീയ കൂട്ടായ്മയും ബ്ലഡ് ഡോ ണേഴ്സ് കേരളയും സംയുക്തമായി മണ്ണാര്‍ക്കാട് താലൂക്ക് ആശുപ ത്രി രക്തബാങ്കില്‍ ഇന്‍ഹൗസ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.രക്ത ബാങ്കില്‍ സ്റ്റോക്ക് കുറവുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയി ച്ചതിനെ തുടര്‍ന്നാണ് ക്യാമ്പ് സംഘടിപ്പിച്ചത്.ബിഡികെ പാലക്കാട് ജില്ലാ സെക്രട്ടറിയും സേവ് മണ്ണാര്‍ക്കാട് വൈസ് ചെയര്‍മാനുമായ അസ്ലം അച്ചു,സേവ് ബ്ലഡ് കോ ഓര്‍ഡിനേറ്റര്‍ സാലി ഒറിസ് എന്നിവര്‍ നേതൃത്വം നല്കി.സേവ് മെമ്പര്‍ സന്തോഷ് കച്ചേരിപ്പടി രക്തം നല് കി തുടക്കം കുറിച്ച ക്യാമ്പില്‍ ഇരുപതോളം പേര് പങ്കെടുത്തു. അബുറജ,സിജില ടീച്ചര്‍ എന്നിവര്‍ രക്തദാതാക്കള്‍ക്ക് റിഫ്രഷ് മെന്റ് നല്കി.