മണ്ണാര്‍ക്കാട് : വാര്‍ഡിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പഠനോപ കരണങ്ങള്‍ നല്‍കി മെമ്പര്‍ മാതൃകയാവുന്നു. തെങ്കര ഗ്രാമ പഞ്ചാ യത്ത്തിലെ പന്ത്രണ്ടാം വാര്‍ഡ് മണലടിയിലെ എല്ലാ വിദ്യാര്‍ത്ഥി കള്‍ക്കുമാണ് വാര്‍ഡ് മെമ്പര്‍ രാജിമോളുടെ നേതൃത്വത്തില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്. പുസ്തക വണ്ടിയില്‍ വീടുകളില്‍ നേരിട്ടത്തിയാണ് മെമ്പറും പ്രാദേശിക പ്രവര്‍ത്തകരും കൂടി നോട്ട് ബുക്ക്, പേന, പെന്‍സില്‍ തുടങ്ങിയവ നല്‍കിയത്. പഠനോപകരണ കിറ്റുകള്‍ വാര്‍ഡ് മെമ്പറും സ്ഥിരം സമിതി ചെയര്‍പേഴ്‌സനുമായ രാജിമോള്‍, ആര്‍. ആര്‍. ടി സലാം എന്നിവര്‍ക്ക് കൈമാറി കൊണ്ട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍ക്കളത്തില്‍ വിതരണം ഉദ്്ഘാടനം ചെയ്തു.പഞ്ചായത്ത് ലീഗ് പ്രസിഡന്റ് ടി കെ മരക്കാര്‍, ജന. സെക്രട്ടറി റഷീദ് കോല്‍പ്പാടം, ട്രഷറര്‍ ടി കെ ഹംസക്കുട്ടി, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഷമീര്‍ മാസ്റ്റര്‍ മണലടി, ജന.സെക്രട്ടറി ഹാരിസ് കോല്‍പ്പാടം, എം എസ് എഫ് പഞ്ചായത്ത് സെക്രട്ടറി സ്വഫുവാന്‍ ആനമൂളി, നൗഫല്‍ തോണിക്കര , അന്‍വര്‍ മണലടി , ഉബൈദ് , ഷഹീദലി, സഫ്വാന്‍ , ഷബീര്‍ ഇല്ലിക്കല്‍ , ജയന്‍ , മുര്‍ഷിദ് എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!