കോട്ടോപ്പാടം: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അക്കൗണ്ടന്റ്സ് യുഎസ്എയുടെ സിഎംഎ പരീക്ഷയില്‍ ഉന്നത വിജയം നേടിയ കോട്ടോപ്പാടം അമ്പാഴക്കോട് സ്വദേശിനി ടിന്‍സി ജെയിംസിനെ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് അനുമോദിച്ചു.ബ്ലോക്ക് പഞ്ചായ ത്ത് പ്രസിഡണ്ട് അഡ്വ.സി.കെ.ഉമ്മുസല്‍മ ഉപഹാരം കൈമാറി. പാറശ്ശേരി ഹസ്സന്,ഹംസ മാസ്റ്റര്‍ കിളയില്‍,സുബൈര്‍ സി ,ജംഷാദ് സമ്പത്ത്,ഷൗക്കത്ത് പുറ്റാനിക്കാട് എന്നിവര്‍ സംബന്ധിച്ചു.